FootballKBFCSports

ആഷിഖിന്റെ ബ്ലാസ്റ്റേഴ്‌സ് വിരോധം വെറുതെയല്ല; കാരണമുണ്ട്.. ഇതാ ഫാൻ തിയറി

ഇത്തരത്തിൽ വസ്തുതാ രഹിതമായവിമർശനം നടത്താൻ ആഷിഖിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്? സോഷ്യൽ മീഡിയ ചർച്ചകളിൽ ചിലയാളുകൾ അഭിപ്രായപ്പെടുന്നത് പ്രകാരം, കേരളത്തിൽ നിന്നുള്ള മികച്ച ടാലന്റായ ആഷിഖിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പ്രൊഫഷണൽ.....

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ കുറിച്ച് വിമർശനം നടത്തുന്നത് ഒരിക്കലും തെറ്റല്ല. പല സമയത്തും ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെ ക്ലബ്ബിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആ വിമർശനങ്ങളിലെല്ലാം ചില വസ്തുതകളുമുണ്ടായിരുന്നു. എന്നാൽ ആഷിഖ് കുരുണിയൻ എന്ന ഫുട്ബോൾ താരം നടത്തിയ പോഡ്കാസ്റ്റ് ചർച്ചകളിൽ വിമർശനം എന്നതിലുപരി വിരോധമാണ് പ്രകടമായത്. അതിന് ഉദാഹരണമാണ് അദ്ദേഹം പറഞ്ഞ കൊച്ചി സ്റ്റേഡിയത്തിലെ പിച്ചിന്റെ കാര്യം.

ALSO READ: ആഷിഖ് കുരുണിയന് ഐഎസ്എല്ലിലെ അപൂർവ റെക്കോർഡ്

കൊച്ചിയിലെ പിച്ച് മികച്ചതാവാൻ കാരണം ബ്ലാസ്റ്റേഴ്സിന്റെ മിടുക്ക് അല്ലെന്നും ഐഎസ്എൽ സംഘാടകാരാണ് ബ്ലാസ്റ്റേഴ്സിന്റെ അടക്കം എല്ലാ ക്ലബ്ബുകളുടെയും പിച്ച് സംരക്ഷിക്കുന്നതെന്നും അതിനാൽ കൊച്ചിയിലെ പിച്ചിന്റെ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിനല്ലെന്നുമാണ് ആഷിഖ് പറഞ്ഞ് വെച്ചത്. എന്നാൽ ഐഎസ്എല്ലിൽ പിച്ച് സംരക്ഷിക്കേണ്ടതിന്റെയും അത് നിലനിർത്തേണ്ടതിന്റെയും ഉത്തരവാദിത്വം ക്ലബ്ബുകൾക്കാണ്, ഐഎസ്എല്ലിനല്ല. ഇക്കാര്യം പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഐഎസ്എല്ലിലെ കളിക്കാരനായ ആഷിഖിന് ഈ നിയമം അറിഞ്ഞിട്ടില്ല എന്നതാണ് കൗതുകകരം. ഐഎസ്എല്ലിനെയോ പറ്റിയോ, ഐഎസ്എൽ നിയമങ്ങളെ പറ്റിയോ ഒരു സാധാരണക്കാരന് അറിവില്ലെങ്കിൽ അതൊരു പോരായ്മായല്ല. എന്നാൽ ഐഎസ്എൽ കളിക്കുന്ന ഒരു താരത്തിന് ഐഎസ്എൽ നിയമത്തെ പറ്റിയോ, പിച്ചിനെ ആരാണ് സംരക്ഷിക്കുന്നത് എന്ന കാര്യം അറിഞ്ഞില്ല എങ്കിൽ അത് അത്ഭുതകരമാണ്.

ALSO READ: ‘ഞങ്ങൾക്ക് ഐഎസ്എൽ കളിക്കണം’; ആഗ്രഹം പരസ്യമാക്കി ഐ- ലീഗ് ക്ലബ്

ഇത്തരത്തിൽ വസ്തുതാ രഹിതമായവിമർശനം നടത്താൻ ആഷിഖിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്? സോഷ്യൽ മീഡിയ ചർച്ചകളിൽ ചിലയാളുകൾ അഭിപ്രായപ്പെടുന്നത് പ്രകാരം, കേരളത്തിൽ നിന്നുള്ള മികച്ച ടാലന്റായ ആഷിഖിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പ്രൊഫഷണൽ കരാർ നൽകിയില്ല, അല്ലെങ്കിൽ താരം ഉദ്ദേശിച്ച ഒരു കരാർ ബ്ലാസ്റ്റേഴ്‌സ് നൽകിയില്ല, ഇത് മൂലമുണ്ടായ ഈഗോയാണ് ആഷിഖിൽ ഇത്രയും ബ്ലാസ്റ്റേഴ്‌സ് വിരോധം ഉണ്ടാക്കിയെടുത്തത് എന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച യൂറോപ്പിലെ തെമ്മാടിചെക്കൻ ഇനി ‘പ്രവാസി’