FootballIndian Super CupKBFCSports

തിളങ്ങിയത് 4 താരങ്ങൾ മാത്രം; ബാക്കിയുള്ളവർ ശരാശരിക്ക് താഴെ; റേറ്റിംഗ് കാണാം

4 താരങ്ങൾ ഒഴികെ ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങളൊക്കെ ഇന്ന് ശരാശരിയ്ക്ക് താഴെയാണ് പ്രകടനം നടത്തിയത് എന്നത് ആശങ്ക നൽകുന്ന ഘടകമാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിലെ ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഏക ഗോൾ വിജയം നേടിയിരിക്കുകയാണ്. ഒരു ഐ- ലീഗ് ക്ലബ്ബിനെതിരെ തിളക്കം കുറഞ്ഞ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയതെങ്കിലും വിലപ്പെട്ട 3 പോയിന്റുകൾ നേടാനായത് എന്നത് ആശ്വാസകരമാണ്. 4 താരങ്ങൾ ഒഴികെ ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങളൊക്കെ ഇന്ന് ശരാശരിയ്ക്ക് താഴെയാണ് പ്രകടനം നടത്തിയത് എന്നത് ആശങ്ക നൽകുന്ന ഘടകമാണ്. പാസിംഗ്, ഫിനിഷിങ്, വിങ്ങിലൂടെയുള്ള അറ്റാക്കിങ് എന്നിവ വളരെ മോശമായ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ 4 താരങ്ങൾ ആരൊക്കെയാണ് നോക്കാം…

ALSO READ: ബ്ലാസ്റ്റേഴ്സിൽ ‘ മാർക്കോ’ യുടെ പിൻഗാമിയെത്തി; ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം

യുവാൻ റോഡ്രിഗസ്

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ യുവാന്റെ അരങ്ങേറ്റ മത്സരമായിരിക്കുന്നു ഇത്. ആദ്യ മത്സരത്തിൽ തന്നെ ഒരു മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചു. മാർക്കോ ലെസ്‌കോവിച്ചിന് ശേഷം ഡിഫൻസീവ് നിരയെ നിയന്ത്രിക്കാൻ ഒരു താരത്തെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു എന്നതാണ് യുവാന്റെ പ്രകടനം നൽകുന്ന ആശ്വാസം. ഇന്ന് ഡിഫൻസീവ് നിരയെ കൃത്യമായി അണിനിരത്താൻ താരത്തിന് സാധിച്ചു. കൂടാതെ മത്സരത്തിൽ പിറന്ന എയ്ഡ്അസിസ്റ്റും യുവാന്റെ വകയായിരുന്നു.

നോറ ഫെർണാണ്ടസ്

സച്ചിൻ സുരേഷിനെ മറികടന്നാണ് നോറ ഇന്ന് ആദ്യ ഇലവനിൽ എത്തിയത്. വലിയ അഗ്നി പരീക്ഷണങ്ങൾ നേരിടേണ്ടി വന്നില്ലെങ്കിലും ചില മിന്നും സേവുകൾ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ആത്മവിശ്വാസമുള്ള ഒരു ഗോൾ കീപ്പറാണ് താൻ എന്ന് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ നോറ തെളിയിച്ചു.

ബികാഷ് യുംനം

ഒരു ഹൈ ക്‌ളാസ് പ്രകടനം ഉണ്ടായിട്ടില്ല എങ്കിലും ഡിഫൻസിൽ കൃത്യമായി നിലയുറപ്പിക്കാൻ ബികാശിന് സാധിച്ചു. പല രാജസ്ഥാൻ മുന്നേറ്റങ്ങളെയും തടഞ്ഞ് നിർത്താൻ താരത്തിന് സാധിച്ചു.

കോൾഡോ ഒബിയേറ്റ

ബ്ലാസ്റ്റേഴ്സിനായുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടാൻ താരത്തിന് സാധിച്ചു. മുന്നേറ്റനിരയിൽ ആക്രമണം കുറച്ച് കൂടി ശക്തമായിരുന്നെവെങ്കിൽ താരത്തിന് ഇതിലും മികച്ച പ്രകടനം നടത്താൻ സാധിച്ചേനെ.

ALSO READ: ബ്ലാസ്റ്റേഴ്സിന് ആശ്വാസവാർത്തയുമായി മുഖ്യമന്ത്രി