CricketIndian Cricket TeamSports

സ്ട്രഗിൾ ചെയ്യുമ്പോൾ സഞ്ജു, അല്ലാത്തപ്പോൾ സൂര്യ; ഇതെന്ത് തന്ത്രം

ടോസ് ലഭിച്ച ഓസിസ് നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തിരഞ്ഞെടുക്കുമ്പോൾ മെൽബണിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന അഡ്വാൻറ്റേജുകളെ സൂചിപ്പിച്ചിരുന്നു.

ഒരു ബാറ്റർ ഏത് സാഹചര്യത്തിലും ബാറ്റ് വീശാൻ കഴിവുള്ളവനായിരിക്കണം എന്നത് ശെരി തന്നെ. എന്നാൽ പ്രതിസന്ധി സമയങ്ങളിൽ മാത്രം ഒരു ബാറ്ററെ കളത്തിലിറക്കുന്നത് ‘ബലി’ കൊടുക്കുന്നതിന് സമാനമാണ്. പറഞ്ഞ് വരുന്നത്, ഓസീസിനെതിരായ രണ്ടാം ടി20യിലെ സഞ്ജു സാംസണെ ബാറ്റിംഗ് പ്രൊമോഷനെ കുറിച്ചാണ്. പ്രത്യക്ഷത്തിൽ ഇതൊരു ബാറ്റിംഗ് പ്രൊമോഷനായി തോന്നാമെങ്കിലും ഇതൊരു ‘ട്രാപ്പ്’ ആണോ എന്ന സംശയം കൂടിയുണ്ട്.

ALSO READ: അവൻ ടി20യ്ക്ക് യോജിച്ച താരമല്ല, ഇനിയെങ്കിലും മനസിലാക്കൂ…

രണ്ടാം ടി20യിൽ ടോസ് ലഭിച്ച ഓസിസ് നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തിരഞ്ഞെടുക്കുമ്പോൾ മെൽബണിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന അഡ്വാൻറ്റേജുകളെ സൂചിപ്പിച്ചിരുന്നു. ഇത് ശരി വെയ്ക്കും വിധമാമായിരുന്നു ആദ്യ ഇന്നിങ്‌സ്. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ഓസിസ് പേസർമാർ കൃത്യമായി പന്തെറിഞ്ഞു. ഓസിസ് ബൗളർമാർ പിച്ച് മുതലെടുത്ത് ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയപ്പോൾ സഞ്ജുവിന് മൂന്നാമനായി അവസരം ലഭിച്ചു. എന്നാൽ ബാറ്റിങ്ങിന് ആനുകൂല്യമായുണ്ടായിരുന്ന ഒന്നാം ടി20 നടന്ന കാൻബറയിൽ സഞ്ജുവിന് പ്രൊമോഷൻ ഉണ്ടായിരുന്നില്ല. മറിച്ച് മൂന്നാം നമ്പറിൽ നായകൻ സൂര്യകുമാറാണ് ആദ്യ ടി20യിൽ ഇറങ്ങിയത്. ഇക്കഴിഞ്ഞ ഏഷ്യകപ്പിലും ഒമാനെതിരെയുള്ള പ്രസക്തമല്ലാത്ത മത്സരത്തിൽ മാത്രമാണ് സഞ്ജു മൂന്നാമനായി ഇറങ്ങിയത്. ബാക്കിയെല്ലാം മത്സരങ്ങളിലും നായകൻ സൂര്യകുമാർ യാദവാണ് മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തത്.

ALSO READ: സഞ്ജു പവർ; ഗില്ലിനെ ബഹുദൂരം പിന്നിലാക്കി സഞ്ജുവിന്റെ തേരോട്ടം

രണ്ടാം ടി20യിൽ ബൗളർമാർക്ക് ആനുകൂല്യമുള്ള പിച്ചിൽ സഞ്ജുവിന് ബാറ്റിംഗ് പ്രൊമോഷൻ നൽകുകയും ബാറ്റിങ്ങിന് അനുയോജ്യമായ പിച്ച് വരുമ്പോൾ സഞ്ജുവിനെ മധ്യനിരയിലേക്ക് തട്ടുന്നതും ഒരിക്കലും സഞ്ജുവിന്റെ ഉയർച്ച ലക്ഷ്യം വെച്ചല്ല എന്ന് വ്യക്തം.

ALSO READ: IPL: സൂപ്പർ ഓൾറൗണ്ടർ സിഎസ്കെയിലേക്ക്; വമ്പൻ ട്രേഡ് ഡീൽ പൂർത്തിയായി