സൂപ്പർ കപ്പിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഡെമ്പോ എഫ്സി ക്കെതിരെ അത്ഭുതക്കരമായ ഗോൾ നേടിയിരിക്കുകയാണ് ചെന്നൈ എഫ്സി ഗോൾകീപ്പർ സമിത് മിത്ര.
മത്സരത്തിന്റെ 28ആം മിനുട്ടിൽ കൈയിൽ ലഭിച്ച പന്ത് സമിത് മിത്ര ലോങ് ബോളിലൂടെ മുന്നേറ്റ നിരയിൽ കളിക്കുന്ന ഇർഫാൻ യാദ്വാദ് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ പന്ത് നേരെ മറുഭാഗത്തെ പെനാൽറ്റി ബോക്സിൽ പോയി കുതി ഡെമ്പോ എഫ്സി ഗോൾകീപ്പറുടെ തലയുടെ മുകളിലൂടെ വലയിൽ കയറുകയായിരുന്നു. ഒരു പ്രയാസവുമില്ലാതെ എളുപ്പമായി കൈയിൽ ഒതുക്കാൻ പറ്റിയ പന്തായിരുന്നു അത്. എന്നാൽ ഡെമ്പോ ഗോളിയുടെ പൊസിഷൻ തെറ്റിയുള്ള നിൽപ്പാണ് തിരച്ചടിയായത്.
എന്തിരുന്നാലും മത്സരം ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അതോടൊപ്പം ഇരു ടീമും സൂപ്പർ കപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
