കേരള ഫുട്ബോളിന്റെ ഹൃദയമിടിപ്പായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിയെച്ചൊല്ലി ആരാധകർക്കിടയിൽ വലിയ ആശങ്ക ഉയരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരെ തേടുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ക്ലബ്ബിന്റെ അടുത്ത ഉടമസ്ഥർ (Kerala Blasters New Investors) ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഏവരും. ഈ വിഷയത്തിൽ വലിയൊരു അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികൾ വാങ്ങാൻ പ്രമുഖ മലയാളി വ്യവസായ ഗ്രൂപ്പുകൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലിയും ഐബിഎസ് സോഫ്റ്റ്‌വെയർ സ്ഥാപകൻ വി.കെ. മാത്യൂസും ഇതിനായി കൈകോർക്കുന്നതായാണ് പ്രമുഖ മലയാള മാധ്യമമായ മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ചേർന്ന് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം.
ബ്ലാസ്റ്റേഴ്‌സിന്റെ നിക്ഷേപകരെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും കായിക ലോകത്തും സജീവമായത് വളരെ കാലം മുൻപേയാണ്. പ്രത്യേകിച്ച് ലുലു ഗ്രൂപ്പിന്റെ പേര് പലപ്പോഴും ആരാധകരുടെ ചർച്ചകളിൽ നിറഞ്ഞുനിൽക്കാറുണ്ട്.
എന്നാൽ, ഇപ്പോൾ വി.കെ. മാത്യൂസിന്റെ പേര് കൂടി ചേർത്തുള്ള വാർത്തകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സൂപ്പർ ലീഗ് കേരളയിലെ കാലിക്കറ്റ് എഫ്സിയുടെ ഉടമ കൂടിയാണ് വി.കെ. മാത്യൂസ്. കേരളത്തിന്റെ ഫുട്ബോൾ രംഗത്ത് വലിയ വികസന സ്വപ്നങ്ങളും സ്റ്റേഡിയം നിർമ്മാണം പോലുള്ള വലിയ പദ്ധതികളും അദ്ദേഹത്തിന്റെ ഐബിഎസ് ഗ്രൂപ്പിന്റെ പരിഗണനയിലുണ്ട്.
ഈ നീക്കങ്ങൾ യാഥാർത്ഥ്യമായാൽ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ തന്നെ വലിയൊരു മാറ്റത്തിനാകും അത് തുടക്കമിടുക.
ALSO READ:
- ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ജർമൻ ക്ലബെത്തുന്നു: പുതിയ ഉടമകളാവുമോ?
- വീണ്ടും പടിയിറക്കം: നിഹാലും കെവിൻ യോക്കും ബ്ലാസ്റ്റേഴ്‌സ് വിട്ടു
- ബ്ലാസ്റ്റേഴ്‌സ് വിട്ട് മലയാളി താരം: ഇനി ചെന്നൈയിൻ എഫ്സിയിൽ
English Summary: Excitement grows among Kerala Blasters fans as rumors of potential Kerala Blasters New Investors surface. Reports suggest Lulu Group’s M.A. Yusuff Ali and IBS Software’s V.K. Mathews are in talks to acquire the club, promising a significant shift for Kerala football’s future.
