കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള നീക്കങ്ങളും ഇതിനകം തന്നെ വലിയ വാർത്തയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ക്ലബ്ബ് അടുത്ത ഐഎസ്എൽ സീസണിൽ കളിക്കുമോ എന്നതിനെക്കുറിച്ചുള്ള അവ്യക്തതകൾക്കും ഉത്തരമായി ബ്ലാസ്റ്റേഴ്സുമായി അടുത്ത വൃത്തങ്ങൾ സൂചനകൾ നൽകുകയാണ്.

പ്രതിസന്ധികൾക്കിടയിലും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലെ ഐഎസ്എൽ കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇതിന് പിന്നിൽ വലിയൊരു തന്ത്രമുണ്ട്.
ഐഎസ്എല്ലിൽ നിന്ന് വിട്ടുനിന്നാൽ അത് ക്ലബ്ബിന്റെ ബ്രാൻഡ് വാല്യൂവിനെ കാര്യമായി ബാധിക്കും. ഐഎസ്എൽ കളിക്കാത്ത ഒരു ടീമിനെ ഏറ്റെടുക്കാൻ ഭാവിയിൽ നിക്ഷേപകർ തയ്യാറായിക്കൊള്ളണം എന്നില്ല. അതിനാൽ ക്ലബ്ബിന്റെ നിലനിൽപ്പിനും പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിനും ഐഎസ്എല്ലിൽ തുടരുക എന്നത് ടീമിന് അത്യന്താപേക്ഷിതമാണ്.
എങ്കിലും ടീം അണിനിരക്കുന്നതിനെ സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴും വലിയൊരു ചോദ്യചിഹ്നം നിലനിൽക്കുന്നുണ്ട്. പുതിയ നിക്ഷേപകർ വൈകിയാൽ നിലവിൽ ടീമിലുള്ള താരങ്ങളെ വെച്ചാവും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക.
സീസണിനിടയിൽ പുതിയ നിക്ഷേപകർ കടന്നുവരികയാണെങ്കിൽ മാത്രം മികച്ച താരങ്ങളെ ടീമിലെത്തിക്കാനാണ് മാഗ്നം സ്പോർട്സിന്റെ പ്ലാൻ ബി.
പുതിയ നിക്ഷേപകർ ഉടൻ എത്തിയില്ലെങ്കിൽ വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ ഒരുവിധം തട്ടിക്കൂട്ടി സീസൺ പൂർത്തിയാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തുന്നത്.
ഐഎസ്എല്ലിൽ റിലഗേഷൻ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ക്ലബ്ബിന്റെ നിലനിൽപ്പിനായി എത്രയും വേഗം പുതിയ നിക്ഷേപകർ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ALSO READ:
- സച്ചിൻ സുരേഷും കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു: ക്ലബ് വിടുന്ന മൂന്നാമത്തെ മലയാളി താരം
- ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത: ക്ലബ്ബിനെ വാങ്ങിക്കാൻ 2 വ്യവസായ പ്രമുഖർ ഒരുമിക്കുന്നു
- ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ജർമൻ ക്ലബെത്തുന്നു: പുതിയ ഉടമകളാവുമോ?
English Summary: Despite financial difficulties, Kerala Blasters ISL Participation is confirmed. The club prioritizes maintaining its brand value to attract new investors. If funding remains pending, the team will manage the season with current players, aiming for mid-season upgrades if new ownership is secured.
