കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തകളല്ല അടുത്ത കാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ടീമിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുമ്പോൾ ആരാധകർ വലിയ ആശങ്കയിലാണ്. പല താരങ്ങളും ക്ലബ്ബിനോട് വിടപറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഈ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോൾ പുറത്തുവരുന്നത്.

കഴിഞ്ഞ കുറച്ചു കാലമായി ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്ത മലയാളി താരം സച്ചിൻ സുരേഷാണ് ക്ലബ്ബ് വിട്ടിരിക്കുന്നത് (Sachin Suresh Leaves Kerala Blasters). 2020 മുതൽ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായിരുന്ന സച്ചിൻ, 2021-ലാണ് ടീമിന്റെ സീനിയർ നിരയിൽ അവസരം കണ്ടെത്തുന്നത്. ടീമിന് വേണ്ടി 49 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം, ഇപ്പോൾ ഒഡീഷ എഫ്സിയിലേക്കാണ് ചേക്കേറുന്നത്.
ക്ലബ്ബിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ നടക്കുന്നു എന്നതിന്റെ സൂചനയായാണ് ഓരോ താരങ്ങളും ടീം വിടുന്നതിനെ ആരാധകർ കാണുന്നത്. സച്ചിന് മുൻപേ മുഹമ്മ്ദ് ഷഹീഫും നിഹാൽ സുധീഷും ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞിരുന്നു. ഷഹീഫ് ചെന്നൈയിൻ എഫ്സിയിലേക്കും നിഹാൽ സുധീഷ് സച്ചിനെപ്പോലെ തന്നെ ഒഡീഷ എഫ്സിയിലേക്കുമാണ് കൂടുമാറിയത്.
ALSO READ:
- ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത: ക്ലബ്ബിനെ വാങ്ങിക്കാൻ 2 വ്യവസായ പ്രമുഖർ ഒരുമിക്കുന്നു
- ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ജർമൻ ക്ലബെത്തുന്നു: പുതിയ ഉടമകളാവുമോ?
- ബ്ലാസ്റ്റേഴ്സ് വിട്ട് മലയാളി താരം: ഇനി ചെന്നൈയിൻ എഫ്സിയിൽ
English Summary: Sachin Suresh Leaves Kerala Blasters to join Odisha FC. A key player since 2021, Suresh’s departure marks the third exit of a Malayali player this season, following Mohammed Shaheef and Nihal Sudheesh, as the club undergoes significant roster changes amidst ongoing financial challenges.
