CricketIndian Cricket TeamSports

സഞ്ജുവിനെ പൂർണമായും പുറത്താക്കുന്നു; ബിസിസിഐ നീക്കങ്ങൾ പുറത്ത്

ഏകദിന ടീമിൽ നിന്നും സഞ്ജുവിനെ പൂർണമായും ഒഴിവാക്കി എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങൾ കൂടി നടക്കുകയാണ്.

അവഗണനയുടെ മറ്റൊരു പേരാണ് സഞ്ജു സാംസൺ. (sanju samson) മലയാളി എന്ന നിലയിലാണ് സഞ്ജുവിന് മലയാളി ആരാധകർ അമിത പ്രാധാന്യം നൽകുന്നത് എന്നൊക്കെ പറയുമെങ്കിലും മികച്ച പ്രകടനം നടത്തുന്ന ഒരാളെ ബാറ്റിംഗ് ഓർഡറിൽ തട്ടിക്കളിക്കുന്നതും ടീമിൽ നിന്നും പുറത്താക്കുന്നതും ഏത് നാട്ടുകാരനായാലും അതിനെ അംഗീകരിക്കാനാവില്ല. ടി20യിൽ മികച്ച പ്രകടനം നടത്തുമ്പോഴാണ് ശുഭ്മാൻ ഗില്ലിന് വേണ്ടി സഞ്ജുവിന്റെ ബാറ്റിങ് പൊസിഷൻ മാറ്റുന്നത്. അവസാനം കളിച്ച ഏകദിനത്തിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും പിന്നീടൊരിക്കൽ പോലും ഏകദിനടീമിൽ അവസരം കൊടുക്കാത്തതും ഒരിക്കലും ന്യായികരിക്കാനാവില്ല. ഇപ്പോഴിതാ ഏകദിന ടീമിൽ നിന്നും സഞ്ജുവിനെ പൂർണമായും ഒഴിവാക്കി എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങൾ കൂടി നടക്കുകയാണ്.

കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്ക എയ്ക്കതിരായ ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ സഞ്ജുവിന്റെ പേരില്ല. പകരം ഇഷാൻ കിഷനാണ് (ishan kishan) ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. അവസാന ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് എ ടീമിൽ പോലും ഒരു ബാക്ക്അപ്പ് ഓപ്‌ഷനായി സ്ഥാനമില്ല എന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

നിരന്തരം മോശം പ്രകടനം നടത്തുന്ന ഒരു താരത്തിന് അവസരം കൊടുക്കുന്നില്ല എന്നതിൽ ന്യായമുണ്ട്. എന്നാൽ മികച്ച പ്രകടനം നടത്തിയ താരത്തിന് പോലും പിന്നീട് അവസരം നൽകുന്നില്ല എന്നതിൽ എന്ത് ന്യായമാണ് ഉള്ളത്.

സഞ്ജുവിന് പകരം ഇഷാൻ കിഷനെ ഏകദിനത്തിലേക്ക് പ്രൊമോട്ട് ചെയ്യുന്നതിന് പിന്നിൽ താൽപര്യവും വ്യക്തമല്ല. ഇത് കൊണ്ടൊക്കെ തന്നെയാണ് ഒരു മലയാളി എന്ന നിലയിൽ സഞ്ജു അമിതമായ അവഗണന നേരിടുന്നു എന്ന് പറയാൻ കാരണം.

image: acc, x

ഓസിസ് പരമ്പരയിലെ അവഗണന

ഓസീസിനെതിരായ മൂന്നാം ടി20യിൽ (ind vs aus t20) നിന്ന് സഞ്ജു ആദ്യ ഇലവനിൽ നിന്നും പുറത്തായിരുന്നു. അതിനുള്ള കാരണവും വ്യക്തമല്ല. രണ്ടാം ടി20യിലെ മോശം പ്രകടനമാണ് കാരണമെങ്കിൽ രണ്ടാം ടി20യിൽ അഭിഷേക് ശർമ്മ ഒഴികെ ഒരൊറ്റ ബാറ്റർ പോലും മികച്ച പ്രകടനം നടത്തിയിട്ടില്ല.

മോശം ഫോമിൽ ഇഴയുന്ന ഉപനായകൻ ശുഭ്മാൻ ഗില്ലും (shubhman gill) എന്തിനാണ് ടീമിൽ തുടരുന്നത് എന്നതും വ്യക്തമല്ല. സഞ്ജു- അഭിഷേക് (sanju- abhishek sharma) ജോഡിയെ പൊളിച്ചാണ് ബിസിസിഐ ഗിൽ- അഭിഷേക് ജോഡിയെ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ഓപണിംഗിൽ അഭിഷേകിന് നല്ല പിന്തുണ പോലും നൽകാൻ ഗില്ലിന് സാധിച്ചിട്ടില്ല. എന്നിട്ടും ഗിൽ അകത്തും സഞ്ജു പുറത്തും ആയത് എങ്ങനെ?

ശുഭ്മാൻ ഗില്ലിനും ഋഷഭ് പന്തിനും (rishabh pant) ഇപ്പോഴിതാ ഇഷാൻ കിഷനും വേണ്ടി ബലിയാടാകുന്ന ഒരു കരിയറാണ് സഞ്ജുവിന്റേത്. പ്രതിഭ ഉണ്ടായിട്ടും മറ്റുള്ളവർക്ക് വേണ്ടി കരിയർ ബലിയാടാക്കേണ്ടി വരുന്ന നിർഭാഗ്യത്തിന്റെ പേര് കൂടിയാണ് സഞ്ജു സാംസൺ.

ALSO READ: മോശം പ്രകടനം തുടർന്നാൽ പുറത്ത്; യുവതാരത്തിന് ഗംഭീറിന്റെ മുന്നറിയിപ്പ്?; സഞ്ജുവിന് കോളടിക്കും

സൗത്ത് ആഫ്രിക്ക എയ്ക്കെതിരായ ഇന്ത്യൻ സ്‌ക്വാഡ്

സൗത്ത് ആഫ്രിക്ക എ (south afric a)യ്ക്കെതിരായ ഏകദിന പരമ്പരയിൽ തിലക് വർമയാണ് ( tilak varma)നായകൻ. ഋതുരാജ് ഗെയ്ക്‌വാദ് ഉപനായകനാണ്. india a സ്‌ക്വാഡ് ഇപ്രകാരം:തിലക് വർമ്മ (ക്യാപ്റ്റൻ – C) ഋതുരാജ് ഗെയ്ക്‌വാദ് (വൈസ് ക്യാപ്റ്റൻ – VC)അഭിഷേക് ശർമ്മ,റിയാൻ പരാഗ്,ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ – WK),ആയുഷ് ബദോനി,നിശാന്ത് സിന്ധു,വിപ്രാജ് നിഗം,മാനവ് സുതാർ,ഹർഷിത് റാണ,അർഷ്ദീപ് സിംഗ്,പ്രസിദ്ധ് കൃഷ്ണ,
ഖലീൽ അഹമ്മദ്,പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ – WK)

പ്രഭ്സിമ്രൻ സിങാണ് സ്‌ക്വാഡിലെ ബാക്ക്അപ്പ് വിക്കറ്റ് കീപ്പർ. ഇവരൊക്കെയും മികച്ച പ്രതിഭകളുള്ള താരങ്ങളാണ് എന്നത് ശെരിയാണ്. എന്നാൽ ഇക്കൂട്ടത്തിൽ പ്രതിഭയുള്ള മറ്റൊരു താരം കൂടിയാണ് സഞ്ജു. ( sanju samson )