CricketIndian Cricket Team

SAMTൽ സഞ്ജു സാംസൺ തകർപ്പൻ ഫോമിൽ; പക്ഷെ SAക്കെതിരെയുള്ള പരമ്പരയിൽ ഓപ്പണറായേക്കില്ല

ഇന്ത്യ vs സൗത്ത് ആഫ്രിക്ക t20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇടം ലഭിച്ചതോടെ എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സൗത്ത് ആഫ്രിക്കെതിരെ ഓപ്പണറായി എത്തുമോയെന്നാണ്. 

എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണേൽ സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യത ഇല്ലായെന്നാണ്. പരിക്കില്ലായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫിറ്റ്നസ് മെച്ചപ്പെടുത്തി സൗത്ത് ആഫ്രിക്കെതിരെ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്.

ഇതോടെ സഞ്ജു ഓപ്പണറാവാൻ സാധ്യതയില്ല. പകരം ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയുമായിരിക്കാം ഇന്ത്യയ്ക്കായി ഓപ്പണറായി ഇറങ്ങുക. നിലവിൽ സഞ്ജു സാംസൺ SAMTൽ കേരളത്തിനായി ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് അർധ സെഞ്ച്വറിയോടെ 211 റൺസാണ് താരം ഓപ്പണറായി വന്ന് അടിച്ചു കൂട്ടിയത്. 51*(41), 43(15), 46(28), 73*(56) എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. അതുകൊണ്ട് തന്നെ താരത്തിന്റെ ഈയൊരു പ്രകടനം വിലയിരുത്തി ഗൗതം ഗംഭീർ സഞ്ജുവിനെ ഓപ്പണറായി ഇറക്കിയാൽ അത്ഭുതപ്പെടാനുമില്ല.