Indian Super League

ISL കാണാൻ ഇനി പണം നൽക്കണം; സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് ഫാൻകോഡ്, പൈസ നിരക്കുകൾ ഇനി ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം ഫാൻകോഡ് സ്വന്തമാക്കിയിരുന്നു. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ISL ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയത്.

ഇപ്പോളിത പുതിയ സീസണിനായുള്ള ഓൺലൈൻ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഫാൻകോഡ്. 299 രൂപയുടെ സീസൺ പാസ്സാണ് നിലവിൽ ഫാൻകോഡ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ സീസണിലെ എല്ലാ മത്സരങ്ങളും കാണാൻ കഴിയും.

ഇനി ആരാധകർക്ക് ഒറ്റ മത്സരം മാത്രം കാണാനാണെങ്കിൽ ഒമ്പത് രൂപയുടെ സിംഗിൾ പാസ്സെടുത്ത് കളി കാണാൻ കഴിയുന്നത്. അതോടൊപ്പം മത്സരങ്ങൾ ലോക്കൽ റീജിയണൽ കമന്ററിയോടെ ലഭ്യമായിരിക്കും.

ഇതുവരെ ഫാൻകോഡിന് സാറ്റ്ലൈറ്റ് ടിവി പാർട്ണറെ കണ്ടെത്താൻ സാധിച്ചില്ല. ലോക്കൽ റീജിയണൽ കമന്ററിയോടെ മത്സരങ്ങൾ തത്സമയം ടിവിയിലും ലഭ്യമായിരിക്കും. അഭ്യൂഹങ്ങൾ പ്രകാരം സോണി സ്പോർട്സായിരിക്കും ടിവി ടെലികാസ്റ്റിംഗ് പാർട്ണെറെന്നാണ്.