CricketIndian Premier League

എല്ലിസിന് പകരം സ്പെൻസറിനെ സ്വന്തമാക്കി CSK; പക്ഷെ സൈനിങ്ങിലും ആരാധകർക്ക് നിരാശ…

പരിക്കേറ്റ നഥാൻ എല്ലിസിന് പകരക്കാരനായി ഓസ്ട്രേലിയൻ ഇടംകൈയ്യൻ പേസർ സ്പെൻസർ ജോൺസണെ ടീമിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് (CSK). 

അഞ്ച് തവണ ചാമ്പ്യന്മാരായ CSK സ്പെൻസർ ജോൺസൺന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. പരിചയസമ്പന്നനായ പേസറെ 1.5 കോടി രൂപയ്ക്കാണ് CSK സ്വന്തമാക്കിയത്.  

വ്യക്തിപരമായ കാരണങ്ങളാൽ ജോൺസൺ അടുത്തിടെ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2026 ൽ നിന്ന് പിന്മാറിയിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹം ഇന്ത്യൻ ടി20 ലീഗിൽ കളിക്കാൻ ഒരുങ്ങുകയാണ്. 

എന്നാൽ 2026 ഐപിഎലിന്റെ ആദ്യ പകുതി സ്പെൻസർ ജോൺസൺ നഷ്ടമാകും. ബുധനാഴ്ച (മാർച്ച് 25) ചെന്നൈ എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റ് അനുസരിച്ച്, ജോൺസൺ ഏപ്രിൽ 21-23നോടെയായിരിക്കും സിഎസ്‌കെ ടീമിൽ ചേരുക.