അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ലയണൽ മെസി റെക്കോർഡുകൾ തകർക്കുമ്പോൾ, ജന്മനാട്ടിൽ താരത്തിന്റെ പേരിൽ ഉയർന്ന ഒരു ഭീമൻ പ്രതിമയെച്ചൊല്ലി വിവാദങ്ങൾ പുകയുന്നു
ALSO READ:
- റൗണ്ട് 32 വിൽ കാനറികൾക്ക് കടുത്ത എതിരാളികൾ: ഡച്ച് പടയ്ക്കും ശക്തരായ എതിരാളികൾ
- നെയ്മറെ പരിഹസിച്ച് സ്വന്തം രാജ്യത്തെ പ്രസിഡന്റ്: വിവാദം ( വീഡിയോ കാണാം)
- റോണോയ്ക്കെതിരെ മെസ്സി ചാന്റുകൾ ഉയർത്തി ആരാധകർ: തലതാഴ്ത്തി സൂപ്പർതാരം ( വീഡിയോ കാണാം)
അർജന്റീനയിൽ മെസിയുടെ ഭീമൻ പ്രതിമ
അമേരിക്കയിലെ ലോകകപ്പ് വേദികളിൽ അർജന്റീനയെ മെസി വിജയങ്ങളിലേക്ക് നയിക്കുമ്പോൾ ജന്മനാട്ടിൽ താരത്തിന്റെ പേരിൽ സ്ഥാപിച്ച ഒരു കൂറ്റൻ പ്രതിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.
ദക്ഷിണ അർജന്റീനയിലെ പാറ്റഗോണിയയിലുള്ള ‘കുത്രാൽ കോ’ എന്ന നഗരത്തിലാണ് 85 അടി ഉയരമുള്ള ഈ ഭീമൻ പ്രതിമ ഉയർന്നിരിക്കുന്നത്. ഏകദേശം 70 ടൺ സ്റ്റീലും ഇരുമ്പും ഉപയോഗിച്ച് നിർമ്മിച്ച ഈ ശില്പത്തിൽ, ഹൈവേയിലൂടെ പോകുന്ന യാത്രികരെ നോക്കി മെസി മുട്ടുകുത്തി നിൽക്കുന്ന രൂപത്തിലാണ് ശില്പി തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ പ്രതിമയുടെ രൂപകൽപ്പനയെച്ചൊല്ലി വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
ട്രോഫിയുടെ സ്ഥാനം വില്ലനായി; ട്രോളുകൾ

പ്രതിമയുടെ മുഖവും ശരീരത്തിന്റെ മുകൾഭാഗവും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നതെങ്കിലും താഴത്തെ പകുതി ഒട്ടും സ്വാഭാവികതയില്ലാത്ത രീതിയിലാണെന്നാണ് ഫുട്ബോൾ പ്രേമികൾ പറയുന്നത്.
എന്നാൽ യഥാർത്ഥ വിവാദം അതല്ല, മെസി മുട്ടുകുത്തി നിൽക്കുന്ന ഇരുമ്പ് പുൽത്തകിടിയിൽ, സ്വർണ്ണ ലോകകപ്പ് ട്രോഫി സ്ഥാപിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ രണ്ട് തുടകൾക്കും കൃത്യം നടുവിലായാണ്.
ഈ പ്രത്യേക ആംഗിളിലുള്ള ഡിസൈൻ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് മെസിയെ ആദരിക്കുകയാണോ അതോ പരിഹസിക്കുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
എന്നാൽ വിമർശനങ്ങളെല്ലാം തള്ളിക്കളഞ്ഞ 61-കാരനായ ശില്പി ബെറോയിസ, മെസി രാജ്യത്തിന്റെ അംബാസഡറാണെന്നും ഈ പ്രതിമ നിർമ്മിക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നും വ്യക്തമാക്കി.
തർക്കങ്ങൾക്കിടയിലും ഈ ഭീമൻ ശില്പം കാണാൻ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മൈതാനത്ത് റെക്കോർഡുകൾ തകർത്ത് മെസി
നാട്ടിൽ പ്രതിമയുടെ പേരിൽ തർക്കം കൊഴുക്കുമ്പോൾ മൈതാനങ്ങളിൽ 39-കാരനായ ലയണൽ മെസ്സി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. കളിച്ച രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളുമായി അർജന്റീനയെ താരം നോക്കൗട്ടിലേക്ക് നയിച്ചുകഴിഞ്ഞു. ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക് നേടിയ മെസി, തൊട്ടടുത്ത മത്സരത്തിൽ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകൾ നേടി ചരിത്രം കുറിച്ചു.
ഈ മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും, പിന്നീട് രണ്ട് ഗോളുകൾ കൂടി നേടി അർജന്റീനയ്ക്ക് 2-0 ന്റെ തകർപ്പൻ വിജയം മെസി സമ്മാനിച്ചു. ഈ ഇരട്ട ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ എന്ന റെക്കോർഡും മെസി മറികടന്നു. നിലവിൽ 18 ഗോളുകളുമായി മെസി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോററാണ്.
English Summary: The massive 85-foot Lionel Messi Statue Controversy has sparked intense online debate in Argentina due to its unusual design. Meanwhile, on the pitch, the 39 year old captain continues to shine, breaking Miroslav Klose’s historic record to become the all time top scorer in World Cup history.
