CricketIndian Cricket TeamSports

IND vs IRE: ഇന്ത്യ തോൽക്കാൻ കാരണം അവന്റെ മോശം പ്രകടനം: യുവതാരത്തിനെതിരെ വിമർശനം

എന്നാൽ ടി20 ക്രിക്കറ്റിന് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ 90.48 എന്ന വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ നിന്ന് വെറും 19 റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.

അയർലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ നേരിട്ട അട്ടിമറി തോൽവിക്ക് പിന്നാലെ, ഇന്ത്യൻ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ആരാധകരും മുൻ താരങ്ങളും.

ALSO READ:

നിരാശപ്പെടുത്തി തിലകിന്റെ പ്രകടനം

മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 183 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 60 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറുമ്പോഴാണ് ഇടങ്കയ്യൻ ബാറ്ററായ തിലക് വർമ്മ ക്രീസിലെത്തിയത്. എന്നാൽ ടി20 ക്രിക്കറ്റിന് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ 90.48 എന്ന വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ നിന്ന് വെറും 19 റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.

പതിനൊന്നാം ഓവറിൽ മാത്യു ഹംഫ്രിസിന്റെ പന്തിൽ അനാവശ്യ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചാണ് തിലക് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മിഡിൽ ഓവറുകളിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പോലും സാധിക്കാതെ താരം ക്രീസിൽ കുടുങ്ങിപ്പോയത് റൺ ചേസിന്റെ ഒഴുക്കിനെ പൂർണ്ണമായും ബാധിച്ചു.

ടി20 മത്സരത്തിൽ ഏകദിന ശൈലിയിൽ ബാറ്റ് ചെയ്ത തിലകിന്റെ ഈ മെല്ലെപ്പോക്കാണ് ഇന്ത്യയെ വലിയ സമ്മർദ്ദത്തിലാക്കിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.

ലീഡർഷിപ്പ് മാറ്റവും കൈഫിന്റെ മുന്നറിയിപ്പും

ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ ലീഡർഷിപ്പ് ഗ്രൂപ്പിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് ശ്രേയസ് അയ്യർ ക്യാപ്റ്റനായും തിലക് വർമ്മ പുതിയ വൈസ് ക്യാപ്റ്റനായും ചുമതലയേറ്റത്.

എന്നാൽ വൈസ് ക്യാപ്റ്റൻ ആയതുകൊണ്ട് മാത്രം തിലകിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പാണെന്ന് കരുതരുതെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് വ്യക്തമാക്കി.

മുൻപും വൈസ് ക്യാപ്റ്റൻമാരെ ടീമിൽ നിന്ന് ഒഴുവാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ, വൈസ് ക്യാപ്റ്റൻ പദവി ടീമിലെ സ്ഥാനം ഗ്യാരണ്ടി ചെയ്യുന്നില്ലെന്നും ഫോമിൽ ചെറിയൊരു ഇടിവ് വന്നാൽ പോലും തിലക് പുറത്താകുമെന്നും കൈഫ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

മുൻപ് അക്സർ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റനെന്നും ഇപ്പോൾ അദ്ദേഹം ആ പദവിയിലില്ലാത്തത് ഇതിന് തെളിവാണ് എന്നും കൈഫ് കൂട്ടിച്ചേർത്തു.

തുടരുന്ന സ്ട്രൈക്ക് റേറ്റ് ശാപം

Tilak Varma Form and Strike Rate

അടുത്തിടെ സമാപിച്ച ഇന്ത്യ എ ടീമിന്റെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ തിലക് മികച്ച റൺവേട്ടക്കാരനായിരുന്നുവെങ്കിലും സ്ട്രൈക്ക് റേറ്റ് അവിടെയും വില്ലനായിരുന്നു.

ടൂർണമെന്റിന്റെ ഫൈനലിൽ താരം 90 പന്തിൽ 67 റൺസാണ് എടുത്തത്.

അന്ന് 29 പന്തിൽ 94 റൺസ് അടിച്ചുകൂട്ടിയ യുവ വണ്ടർകിഡ് വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ എ വലിയ സ്കോറിലെത്തിയത്.

ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും തിലകിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ മെല്ലെപ്പോക്ക് ഇപ്പോൾ ടീം മാനേജ്മെന്റിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

English Summary: Following India’s shocking T20 defeat against Ireland, Tilak Varma form and strike rate came under heavy criticism from fans. Former cricketer Mohammad Kaif issued a stern warning, stating that his position as vice-captain does not guarantee a permanent spot in the playing XI without consistent performances.