Indian Super League

ഐഎസ്എൽ സംപ്രേക്ഷണത്തിൽ വമ്പൻ മാറ്റം; 2026/27 സീസൺ ഇനി സോണി സ്പോർട്സിൽ!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. എല്ലാ ആരാധകരും ആകാംക്ഷയോടെയാണ് 2026/27 സീസണിനെ നോക്കി കാണുന്നത്. ഒക്ടോബർ പത്തിന് ബംഗളുരു എഫ്സി vs സ്പോർട്ടിങ് ക്ലബ്‌ ഡൽഹി മത്സരത്തോടെയാണ് പുതിയ സീസണിന് കിക്ക്ഓഫാക്കുക. 

സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം നിൽക്കെ, ഐഎസ്എലിന്റെ സംപ്രേക്ഷണ അവകാശം ഏറ്റെടുത്തിയിരിക്കുകയാണ് സോണി സ്പോർട്സ് നെറ്റ്‌വർക്ക്. സോണി വരാൻ പോവുന്ന ഐഎസ്എൽ 2026/27 സീസണിന്റെ ലീനിയർ ബ്രോഡ്കാസ്റ്റിംഗ്, OTT ഡീലുകളും സ്വന്തമാക്കിയിരിക്കുകയാണ്.

ഇതോടെ ആരാധകർക്ക് TV ടെലികാസ്റ്റിംഗ് വഴി മത്സരങ്ങൾ സൗജന്യമായി കാണാൻ കഴിയുമെന്ന്   പ്രതിക്ഷിക്കാം. സോണി സ്പോർട്സിന് പുറമെ യൂട്യൂബും ഐഎസ്എലിന്റെ സംപ്രേഷണ പങ്കാളികളായിട്ടുണ്ട്. എന്നാൽ യൂട്യൂബിൽ ലൈവിന് പകരം മറ്റ് ചില പദ്ധതികളിലൂടെ സംപ്രേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 

തുടക്കത്തിൽ ഫാൻകോഡും സീ എന്റർടൈൻമെന്റിന്റെ യൂണിറ്റ്8 സ്‌പോർട്‌സുമായിരുന്നു ഐഎസ്എലിന്റെ സംപ്രേഷണ അവകാശം സ്വന്തമാക്കാനായി മുൻനിരയിലുണ്ടായിരുന്നത്. എന്നാൽ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്ക് ഒടുവിൽ വിജയിക്കുകയായിരുന്നു. 

ഡ്രീം സ്‌പോർട്‌സ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെയായിരുന്നു 2025-26 ഐഎസ്എൽ സീസണിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തത്. പിന്നീട് അവസാനത്തേക്ക് സോണി സ്‌പോർട്‌സ് അവരുടെ ലീനിയർ ചാനലുകൾ വഴി മത്സരങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. 

Summary:- Sony Sports Network has secured the linear TV and OTT broadcasting rights for the 2026/27 Indian Super League season. The new season is set to begin on October 10 with Bengaluru FC facing Sporting Club Delhi. YouTube will also be involved as a broadcast partner, while Sony’s TV channels are expected to give fans another way to watch the league.