ഇന്ത്യൻ ഫുട്ബോളിൽ മഞ്ഞക്കടലെന്നാൽ അത് കേരളാ ബ്ലാസ്റ്റേഴ്സാണ്. എന്നാൽ യൂറോപിലത് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മണ്ടാണ്. തങ്ങളുടെ ടീമിന്റെ മത്സരങ്ങൾക്കായി ഇരു ആരാധകരും സ്റേഡിയത്തിലൊരുക്കുന്ന മഞ്ഞക്കടൽ തന്നെയാണ് ഈ വിശേഷണത്തിന് കാരണം.
ഇപ്പോഴിതാ ലോകഫുട്ബോളിലെ ഈ 2 മഞ്ഞക്കടലുകൾ ഒന്നിക്കാൻ പോകുകയാണ് എന്ന വാർത്തകൾ വരികയാണ്.
മഞ്ഞക്കടലുകൾ ഒരുമിക്കുന്നു (Kerala Blasters Borussia Dortmund Technical Partnership)

ബൊറൂസിയ ഡോർട്മണ്ടും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ ഒരു ടെക്നിക്കൽ സഹകരണത്തിന് സാധ്യതയുണ്ടെന്നാണ് പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.
ഇതിന്റെ ഭാഗമായി ഡോർട്മണ്ട് ഫുട്ബോൾ അധികൃതർ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി നിർണ്ണായക ചർച്ചകൾ നടത്തും. ഈ ചർച്ചകൾ വിജയകരമായാൽ ഇരു ക്ലബ്ബുകളും തമ്മിലുള്ള പങ്കാളിത്തം ഔദ്യോഗികമായി നിലവിൽ വരും.
ആഗോള ഫുട്ബോൾ ഭീമന്മാരുമായി ബ്ലാസ്റ്റേഴ്സ് പങ്കാളിത്തത്തിൽ ഏർപ്പെടുമെന്ന് ടീമിന്റെ പുതിയ ഉടമകൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം നടക്കുന്നത്.
പ്രധാനമായും ക്ലബ്ബിന്റെ അടിസ്ഥാനപരമായ വളർച്ചയെയും സാങ്കേതിക വശങ്ങളെയുമാണ് ഇത്തരം ഒരു ടെക്നിക്കൽ സഹകരണം ലക്ഷ്യമിടുന്നത്.
ഇതിലൂടെ വിദേശ പരിശീലകരുടെ സേവനം, ഡോർട്മണ്ടിന്റെ ലോകോത്തര അക്കാദമിയിൽ നിന്നുള്ള പരിശീലന രീതികൾ, സ്കൗട്ടിംഗ് ശൃംഖല, സ്പോർട്സ് സയൻസ് സാങ്കേതികവിദ്യകൾ എന്നിവ ബ്ലാസ്റ്റേഴ്സിന് ലഭ്യമാകും.
ഇത് ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളുടെ വളർച്ചയ്ക്കും ടാക്റ്റിക്കൽ മികവിനും അന്താരാഷ്ട്ര തലത്തിലുള്ള പരിചയസമ്പത്തിനും വലിയ രീതിയിൽ ഗുണം ചെയ്യും.
ALSO READ:
- 730 ദിവസങ്ങൾ: ഒടുവിൽ ബ്ലാസ്റ്റേഴ്സിൽ അത് സംഭവിക്കാൻ പോകുന്നു
- 2 താരങ്ങൾ പരിശീലനം തുടങ്ങി: ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ശുഭവാർത്ത, നോർത്ത് ഈസ്റ്റിനെതിരെ ആശ്വാസം
- ‘മാഗ്നം’ പാതി വഴിയിൽ ഉപേക്ഷിച്ച പദ്ധതി പുതിയ ഉടമകൾ വീണ്ടും കൊണ്ട് വരുന്നു: ബ്ലാസ്റ്റേഴ്സിന് ഹാപ്പി ന്യൂസ്
English Summary: Kerala Blasters Borussia Dortmund Partnership is set to transform Indian football. Top officials will meet in Kochi for discussions on a technical collaboration to enhance youth development, tactical training, and sports science capabilities for the Blasters.
