northeast united vs kerala blasters: സീസണിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ 4-1 എന്ന വലിയ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്.
കൃത്യമായ പ്രീ-സീസൺ ലഭിച്ചില്ല എന്ന കാരണം ഉയർത്താമെങ്കിലും നഷ്ടപെട്ട 3 പോയിന്റിന് ഈ ന്യായികരണം മതിയാവില്ല. ഇന്നത്തെ മത്സരം പരിശോധിച്ചാൽ ഡിഫൻസിന്റെ വലിയ പോരായ്മ ആരാധകർക്ക് കാണാനാവും. പ്രത്യേകിച്ച് 2 താരങ്ങളുടെ മോശം പ്രകടനം.
ഡിഫൻസിൽ മോശം പ്രകടനം കാഴ്ച്ച വെച്ച് നോർത്ത് ഈസ്റ്റിനെതിരെയുള്ള തോൽവിക്ക് പ്രധാന പങ്ക് വഹിച്ച 2 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..
ഡിഫൻസിൽ പോരായ്മായി 2 താരങ്ങൾ

ഡിഫൻസിൽ ഇന്ന് വലിയ പിഴവ് നടത്തിയ താരമാണ് യുവ താരം സുമിത് ശർമ്മ. കേവലം 19 വയസ്സ് മാത്രം പ്രായമുള്ള താരത്തെ കടന്നാക്രമിക്കാൻ താൽപര്യപ്പെടുന്നില്ല.
മികച്ച താരം തന്നെയാണ് സുമിത് ശർമ്മ. എന്നാൽ താരത്തിന്റെ പരിചയസമ്പത്തിന്റെ അഭാവം ഇന്ന് ബ്ലാസ്റ്റേഴ്സ് തിരിച്ചടിയായി. മത്സരത്തിൽ നോർത്ത് ഈസ്റ്റ് നേടിയ രണ്ടാം ഗോൾ സുമിതിന്റെ പിഴവിൽ നിന്നാണ്. ജിതിനെ വെട്ടിച്ച് കാൽക്കലാക്കിയ പന്ത് സുമിത് ഗോൾ കീപ്പർക്ക് നല്കാൻ ശ്രമിച്ചെങ്കിലും അത് ജിതിനിലേക്കുള്ള പാസ്സായി മാറുകയായിരുന്നു. തുടർന്നത് ഗോളിൽ കലാശിക്കുകയും ചെയ്തു.
മത്സരത്തിൽ നോർത്ത് ഈസ്റ്റ് നേടിയ നാലാം ഗോളിലും സുമിതിന്റെ പിഴവ് കാണാനാവും. മലയാളി താരം അമൻ നേടിയ ഗോളിൽ അമനെ മാർക്ക് ചെയ്യുന്നതിലും സുമിത് പരാജയപെട്ടു.
മത്സരത്തിന്റെ തുടക്കം മുതലേ ലെഫ്റ്റ് വിങ്ങിൽ പ്രതിരോധത്തിന് കഷ്ടപ്പെട്ട സുമിതിനെ സബ് ചെയ്യാൻ പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡ് തയാറായില്ല എന്നത് അതിശയിപ്പിക്കുന്ന ഘടകമാണ്.
ഡിഫൻസിൽ യാതൊരു ഇമ്പാക്റ്റും കൊണ്ട് വരാൻ സാധിക്കാത്ത മറ്റൊരു താരമാണ് ഇംഗ്ലീഷ് സെന്റർ ബാക്ക് ജെയിംസ് ബോൾട്ടൻ. ഇംഗ്ലീഷ് ഫുട്ബാളിൽ നിരവധി മത്സരങ്ങൾ കളിച്ച് പരിചയ സമ്പത്തുള്ള താരം അതിന്റെ യാതൊരു മികവും ഇന്നത്തെ മത്സരത്തിൽ കാണിച്ചില്ല.
മത്സരത്തിന്റെ തുടക്കം മുതലേ ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ആടിയുലഞ്ഞപ്പോൾ അവിടെ ഒരു ഡിഫൻസീവ് നായകനാവാൻ ബോൾട്ടന് സാധിച്ചില്ല. ഒപ്പം പലപ്പോഴായും ഫിസിക്കലായി തളർന്ന് പോയി പന്ത് ക്ലിയർ ചെയ്യാനും ബോൾട്ടന് സാധിക്കാത്ത കാഴ്ചകൾ നമ്മൾ മത്സരത്തിൽ കണ്ടു.
ഡിഫൻസിൽ സഹതാരങ്ങളെ മോട്ടിവ് ചെയ്യാൻ ഒരു പരിചയ സമ്പന്നനായ ഡിഫൻഡർക്ക് സാധിക്കുന്നില്ല എന്നത് ശുഭകരമായ കാര്യമല്ല.
ഇവിടെയാണ് ഫാലോ എൻഡിയായുടെ അഭാവം ചർച്ചയാവുന്നത്.
സഹതാരങ്ങളെ മോട്ടിവ് ചെയ്യാനും ഡിഫൻസിൽ ഫിസിക്കലായി കളിയ്ക്കാൻ കെൽപുള്ള താരം കൂടിയാണ് ഫാലോ.
അടുത്ത മത്സരത്തിൽ ഫാലോ തിരിച്ചെത്തിയില്ല എങ്കിൽ, അല്ലെങ്കിൽ ബോൾട്ടൻ മികവ് പ്രകടിപ്പിച്ചില്ല എങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ആർക്കും കേറി മേയാനുള്ള മേച്ചിൽപ്പുറമായി മാറുമെന്നതിൽ സംശയമില്ല.
ALSO READ:
- കളി മാറുന്നു: ആഗോള വമ്പന്മാരുമായി കൈ കോർക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ്
- 730 ദിവസങ്ങൾ: ഒടുവിൽ ബ്ലാസ്റ്റേഴ്സിൽ അത് സംഭവിക്കാൻ പോകുന്നു
- ‘മാഗ്നം’ പാതി വഴിയിൽ ഉപേക്ഷിച്ച പദ്ധതി പുതിയ ഉടമകൾ വീണ്ടും കൊണ്ട് വരുന്നു: ബ്ലാസ്റ്റേഴ്സിന് ഹാപ്പി ന്യൂസ്
English Summary: In the northeast united vs kerala blasters match, Kerala Blasters suffered a heavy 4-1 defeat due to critical defensive errors from Sumit Sharma and James Bolton.
