2026 സീസൺ മുന്നോടിയായുള്ള ഓക്ഷനിൽ മലയാളി സ്പിന്നർ വിഘ്‌നേഷ് പുതൂരിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ടീം വിട്ടത്തിന് ശേഷം മറ്റൊരു മലയാളി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ.
IPL 2026 സീസൺ മുന്നോടിയായി നടന്ന രവീന്ദ്ര ജഡേജയുമായുള്ള സ്വാപ്പ് ഡീലിലൂടെ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയിരുന്നു. ഇല്ലെങ്കിൽ നിലവിൽ വിഘ്‌നേഷിന് സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ കളിക്കാമായിരുന്നു.
അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ പുതൂർ തന്റെ ആദ്യ സീനിയർ കേരള ക്യാപ് നേടിയത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ്. താരത്തിന്റെ അടിസ്ഥാന തുകയായ 30 ലക്ഷത്തിന് തന്നെയാണ് രാജസ്ഥാൻ റോയൽസ് വിഘ്‌നേഷിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു വിഘ്‌നേഷ് കളിച്ചത്. ആദ്യ സീസണിൽ തന്നെ ഗംഭീര പ്രകടനത്തോടെ വിഘ്‌നേഷ് IPLൽ തന്റെ വരവറിയിച്ചിരുന്നു.
