Football

ഐഎസ്എൽ വമ്പന്മാർക്കും ഇന്ത്യക്കും തിരച്ചടി; കിടിലൻ പ്രതിരോധ താരം ആഴ്ചകളോളം പുറത്ത്…

അൻവർ അലിയുടെ പരിക്ക് ഇന്ത്യൻ ടീമിന് തിരച്ചടി. മൂന്ന് ആഴ്ചകളോളം പുറത്ത്

പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാളിന്റെ ഇന്ത്യൻ ഇന്റർനാഷണൽ പ്രതിരോധ താരം അൻവർ അലി പരിക്കിന്റെ പിടിയിലാണ്. പരിക്കിനെ തുടർന്ന് താരത്തിന് കഴിഞ്ഞ ദിവസം നടന്ന എ.എഫ്.സി കപ്പിൽ തുർക്ക്മെനിസ്ഥാൻ ടീമായ ബ്രൂസോണിനെതിരെയുള്ള മത്സരം നഷ്ടമായിരുന്നു.

മാർച്ച്‌ രണ്ടിന് നടന്ന ബംഗളുരു എസിസിക്കെതിരെയുള്ള മത്സരത്തിലാണ് അൻവർ അലിക്ക് പരിക്കേറ്റത്. താരം ഈ മത്സരത്തിന്റെ 32ആം മിനുട്ടിൽ പരിക്കിനെ തുടർന്ന് പകരക്കാരനായി പുറത്ത് പോയിരുന്നു.

പരിക്ക് മൂലം താരത്തിന് ഇനിയും ഏകദേശം മൂന്ന് ആഴ്ചോളം പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ് സൂചനകൾ വരുന്നത്. നിലവിലെ സാഹചര്യത്തിൽ അൻവർ അലിയുടെ പരിക്ക് ഈസ്റ്റ്‌ ബംഗാളിനെക്കാളും തിരച്ചടി നൽക്കുക ഇന്ത്യൻ ടീമിനാണ്.

കാരണം മാർച്ച്‌ 19ന് നടക്കാനിരിക്കുന്ന ഇന്ത്യ-മാലിദ്വീപ് സൗഹൃദ മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിക്കില്ല. അതോടൊപ്പം മാർച്ച്‌ 25ന് ബംഗ്ലാദേശിനെതിരെയുള്ള AFC ഏഷ്യൻ കപ്പ്‌ ക്വാളിഫിക്കേഷൻ മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്.

ഈയൊരു മത്സരം ഇന്ത്യക്ക് അത്രത്തോളം നിർണായകരമാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.