ഋഷഭ് പന്തിനെ എല്ലാ ഫോർമാറ്റിലും വിക്കറ്റ് കീപ്പറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓസീസിനെതിരായ മൂന്നാം ടി20യിൽ സഞ്ജുവിനെ പുറത്തിരുത്തിയത്. എന്നാൽ സഞ്ജുവിനെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ട ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത് പോകാനുള്ള സാധ്യതകളുണ്ട്. നായകൻ സൂര്യകുമാർ യാദവാണത്. സഞ്ജുവിനെ പന്തിന് വേണ്ടിയാണ് ഒഴിവാക്കുന്നതെങ്കിൽ സൂര്യയെ ഒഴിവാക്കുന്നത് ശുഭ്മാൻ ഗില്ലിന് വേണ്ടിയാണ്.
ALSO READ: ഗംഭീറിന് മൗനാനുവാദം; പിന്നിൽ മറ്റൊരാൾ; സഞ്ജുവിനെ പുറത്താക്കിയത് ആരെല്ലാം ചേർന്ന്..
ടെസ്റ്റിലും ഏകദിനത്തിലും നായക സ്ഥാനം ലഭിച്ച ഗിൽ ഉടൻ ടി20യിലും നായകനാവുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അടുത്ത ടി20 ലോകകപ്പിന് ശേഷമായിരിക്കും ഗില്ലിനെ ടി20 നായക സ്ഥാനം ഏൽപ്പിക്കുക. ഗില്ലിനെ ടി20 നായകനാക്കുമ്പോൾ സ്വാഭാവികമായും സൂര്യയെ ഈ സ്ഥാനത്ത് നിന്ന് നീക്കേണ്ടി വരും. അതിനുള്ള പദ്ധതികളും ഇപ്പോൾ നടന്ന് വരികയാണ്.
ALSO READ: സഞ്ജുവിനെ പുറത്തിരുത്തിയത് വെറുതെയല്ല; കാരണമുണ്ട്
പേസർമാർക്ക് ആനുകൂല്യമുള്ള ഓസിസ് പിച്ചിൽ രണ്ട് സ്പെഷ്യലിസ്റ്റ് പേസർമാരെ മാത്രം ഉപയോഗിച്ചുള്ള ഗൗതം ഗംഭീറിന്റെ പദ്ധതിയിൽ ചില ആരാധകർക്ക് സംശയമുണ്ട്. എന്നാൽ അത് സൂര്യയെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.
ALSO READ: റെക്കോർഡ് ട്രേഡ്; സഞ്ജുവിന് പകരം സൂപ്പർ താരത്തെ സ്വന്തമാക്കാൻ രാജസ്ഥാൻ
ഗില്ല് വന്നപ്പോൾ സഞ്ജുവിനെ ഓപ്പണിങ് പൊസിഷനിൽ നിന്നും മാറ്റിയതും ഇപ്പോൾ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കിയതുമെല്ലാം ഘട്ടം ഘട്ടമായി നടന്ന പ്ലാനുകളാണ്. ഇത്തരത്തിൽ സൂര്യയെ നായകസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള പദ്ധതികൾ ഘട്ടം ഘട്ടമായി നടക്കുന്നുണ്ട്.
content: Apart from Sanju Samson, another player will be dropped from the Indian team.
