ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന് റോയല്‍സ് തയാറെടുക്കുന്നുവെന്ന് സൂചന. നേരത്തെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതാണ് ഐപിഎൽ ചരിത്രത്തിലെ ഇത് വരെയുള്ള ഏറ്റവും ഉയർന്ന ട്രേഡ്. അന്ന് 15 കോടി രൂപയ്ക്കാണ് ഈ ഡീൽ പൂർത്തിയായത്. എന്നാലിപ്പോൾ അതിനെയും മറികടക്കാൻ ഒരുങ്ങുന്ന ഒരു ട്രേഡ് ഐപിഎല്ലിൽ നടക്കാൻ ഒരുങ്ങുന്നതായി പ്രമുഖ ക്രിക്കറ്റ് മാധ്യമങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരും റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: സഞ്ജു ടി20 ടീമിൽ നിന്നും പുറത്തേക്ക്; പകരം മറ്റൊരാളെ കണ്ട് വെച്ച് ബിസിസിഐ; റിപ്പോർട്ട്
ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് ഈ താരകൈമാറ്റം നടക്കുമെന്നാണ് പ്രമുഖ ക്രിക്കറ്റ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ് റിപ്പോർട്ട്.ടീം വിടാന്‍ താല്പര്യം അറിയിച്ച നായകന് സഞ്ജു സാംസണെ കൈവിട്ട് പകരം മറ്റൊരു ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാനാണ് രാജസ്ഥാന് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇപ്പോള്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: INDvsAUS; മൂന്നാം ടി20 മഴ കൊണ്ട് പോകുമോ? കാലാവസ്ഥ, പിച്ച് റിപ്പോർട്ട് കാണാം..
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ രാജസ്ഥാന് നല്കി പകരം സഞ്ജുവിനെ സ്വന്തമാക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നിന്ന് സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പകരം കൈമാറേണ്ട താരങ്ങളുടെ കാര്യത്തില്‍ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് ഈ ചർച്ചകൾ അവസാനിച്ചിരുന്നു.
അതേസമയം സഞ്ജുവിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ശ്രമിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പുതിയ പരിശീലകന് അഭിഷേക് നായര്‍ക്കും സഞ്ജുവിനെ ടീമിലെത്തിക്കുന്ന കാര്യത്തില്‍ താല്പര്യമുണെന്നാണ് റിപ്പോര്‍ട്ടുകള്‍.
