CricketIndian Cricket TeamSports

പുതിയ നായകൻ; ഏകദിനത്തിൽ പുതിയ നായകനെ കണ്ടെത്തി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ശ്രേയസ് അയ്യരെയും സ്നേഹിക്കുന്നവർക്കും ഒരു സന്തോഷവാർത്തയെത്തുകയാണ്.രോഹിത് ശർമ്മക്ക് ശേഷം ഇന്ത്യൻ ഏകദിന ടീമിൻ്റെ അടുത്ത നായകനായി ശ്രേയസ് അയ്യരെ പരിഗണിക്കുന്നതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

ശ്രേയസ് അയ്യർക്ക് ക്യാപ്റ്റൻസിയിൽ വലിയ പരിചയമുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ നായകനായിരുന്ന അദ്ദേഹം അവർക്ക് കിരീടം നേടിക്കൊടുക്കയും കഴിഞ്ഞ സീസണിൽ പഞ്ചാബിനെ നയിച്ച അയ്യർ ടീമിനെ ഫൈനൽ വരെയെത്തിക്കുകയും ചെയ്തിരുന്നു.

ക്യാപ്റ്റൻ എന്ന നിലയിൽ ടീമിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിട്ടുണ്ട്. ഈ കഴിവ് അദ്ദേഹത്തിന് ഏകദിന ടീമിൻ്റെ നായകസ്ഥാനം ഏറ്റെടുക്കാൻ സഹായകമാകും.

കൂടാതെ ബാറ്റർ എന്ന നിലയിൽ മികച്ച പ്രകടനമാണ് ശ്രേയസ് അയ്യർ കാഴ്ചവയ്ക്കുന്നത്. പലപ്പോഴും ഇന്ത്യൻ ടീം പ്രതിസന്ധിയിലായിരുന്നപ്പോൾ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പരിചയസമ്പന്നനായ ഒരു കളിക്കാരൻ എന്ന നിലയിൽ, ടീമിൻ്റെ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് നൽകാൻ അദ്ദേഹത്തിന് സാധിക്കും.

ശ്രേയസ് അയ്യരെപ്പോലെ ഒരു യുവതാരം ഇന്ത്യൻ ടീമിൻ്റെ നായകനാകുന്നത് യുവതാരങ്ങൾക്ക് ഒരു പ്രചോദനമാകും.