ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. രോഹിത് ശർമ്മ ടെസ്റ്റിൽ നിന്നും വിരമിച്ചതിന് പിന്നാലെ കോഹ്ലി നായകസ്ഥാനം ആവശ്യപ്പെട്ടെന്നും എന്നാൽ ഗംഭീർ അതിന് തയാറായില്ല എന്നുമാണ് കോഹ്‌ലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹം. എന്നാൽ കോഹ്ലി വിരമിക്കാനുള്ള കാരണം അതൊന്നുമല്ലെന്നും ബിസിസിഐയുടെ വിചിത്ര നിയമമാണ് ഇതിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി നിരവധി റിപോർട്ടുകൾ പുറത്ത് വരികയാണ്.
ബിസിസിഐയുടെ പുതിയ നിയമപ്രകാരം താരങ്ങൾക്ക് അവരുടെ കുടുംബത്തോടൊപ്പം വലിയ പര്യടനങ്ങളിൽ 14 ദിവസം മാത്രമേ താമസിക്കാൻ സാധിക്കുകയുള്ളു..കൂടാതെ കുടുംബക്കാരെ വിദേശ പര്യടനങ്ങളിൽ കൊണ്ട് പോകുന്നതിൽ ബിസിസിഐയുടെ പെരുമാറ്റച്ചട്ടങ്ങളുണ്ട്. തികച്ചും ഫാമിലി മാനായ കൊഹ്‌ലിയെ ഇത് വീർപ്പ് മുട്ടിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഏത് വിദേശ പര്യടനത്തിന് പോയാലും വിരാട് കോഹ്‌ലി അനുഷ്‌കയെ ഒപ്പം കൂട്ടിയിരുന്നു. അതിനൽ തന്നെ കുടുംബത്തിന് ഒപ്പം സമയം ചിലവഴിക്കാൻ പറ്റാത്ത പുതിയ നിയമം കൊഹ്‌ലിയെ തളർത്തിയെന്നും ഇത് വിരമിക്കലിന് കാരണമായെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൻറെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു താരം കുട്ടികളെ നോക്കാനായി ഭാര്യയുടെ മുത്തശ്ശിയും സുരക്ഷാ ഉദ്യോഗസ്ഥനെയും ബിസിസിഐ ചെലവിൽ കൊണ്ടുവന്നുവെന്നും ഇത് വിരാട് കോഹ്‌ലി ആണെന്നും ആരോപണമുണ്ടായിരുന്നു. പിന്നാലെ പെരുമാറ്റച്ചട്ടം ശക്തമാക്കിയ ബിസിസിഐ, ഐപിഎല്ലിലും അത് തുടർന്നു.
ഇംഗ്ലണ്ട് സീരിയസിൽ താൻ നന്നായി കളിക്കുമെന്ന് കോഹ്ലി തന്റെ മുൻ കോച്ചിനോട് പറഞ്ഞതാ കോച്ച് തുറന്ന് പറഞ്ഞിരുന്നു. ഇത്തരത്തിൽ കുറച്ച് മാസങ്ങൾ മുമ്പ് വരെ ഇംഗ്ലീഷ് സീരിയസിനെ പറ്റി സംസാരിച്ച കോഹ്ലി പെട്ടെന്ന് വിരമിച്ചത് ആരാധകരെ ഞെട്ടലുളവാക്കിയിരുന്നു.
