ISL Teams

പ്രീ സീസൺ തുടങ്ങാതെ ബ്ലാസ്റ്റേഴ്‌സ്, ഐ എസ് എൽ പ്രതിസന്ധിയിലോ??, ഡ്യുറണ്ട് കപ്പ്‌ ബ്ലാസ്റ്റേഴ്‌സ് കളിക്കുമോ.??

ഇന്ത്യൻ ഫുട്ബോൾ നിലവിൽ പ്രതിസന്ധിയിലാണോ.ഒരു കൂട്ടം ഐ എസ് എൽ ക്ലബ്ബുകൾ നിലവിൽ തങ്ങളുടെ പ്രീ സീസൺ തുടങ്ങാൻ താമസിക്കുകയാണ്. കഴിഞ്ഞ ദിവസം ഐ എസ് എൽ പ്രതിസന്ധിയിലാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർകസ് മെർഗുൽഹോ റിപ്പോർട്ട്‌ ചെയ്തിരുന്നു.അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ ഇങ്ങനെയാണ്.

Fsdl ഔദ്യോഗികർ ഓരോ ക്ലബ്‌ മുതലാളിമാരെ നേരിട്ട് കണ്ട് സംസാരിച്ചു.Mra യുടെ ഭാവി അനുസരിച്ചിരിക്കും ഐ എസ് എല്ലിന്റെ ഭാവി എന്നാണ് അദ്ദേഹം പറയുന്നത്. Mra എന്നത് ഒരു കരാറാണ്.2010 ലാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ കരാർ പ്രകാരം FSDL ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വാർഷിക വരുമാനമായി 50 കോടിയോ അല്ലെങ്കിൽ മൊത്തം വരുമാനത്തിന്റെ 20 ശതമാനമോ ഏതാണ് കൂടുതൽ അത് നൽകണം.

ഈ ഒരു കരാർ ഈ വർഷം പുതുക്കേണ്ടതാണ്. ഈ കരാറിന്റെ ഭാവി അനുസരിച്ചു തന്നെയിരിക്കും ഈ കൊല്ലത്തെ ഇന്ത്യൻ സൂപ്പർ ലീഗ്. ഈ കാരണം കൊണ്ട് തന്നെ പല ഐ എസ് എൽ ടീമുകളും പ്രീ സീസൺ മാറ്റി വെച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സും ഇതിൽ പെടും.മാത്രമല്ല ജൂലൈ 18 ന്ന് ആരംഭിക്കുന്ന ഡ്യുറണ്ട് കപ്പിലും ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കില്ല..