ഈ ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ക്ലബിന്റെ നിക്ഷേപകരായിരുന്ന മറ്റൊരു കമ്പനിയും ബ്ലാസ്റ്റേഴ്‌സിനായി രംഗത്തുണ്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ മാത്രമാണ്. ടീമിന്റെ വിപണിമൂല്യത്തില്‍ അടുത്ത കാലത്ത് വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്ന തുകയുടെ അടുത്തു പോലും എത്തുന്നില്ല
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിലവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടത്താന്‍ പ്രായോഗിക തടസങ്ങളുണ്ട്. ഐ എസ് എൽ മത്സരങ്ങൾ നടത്താൻ സ്റ്റേഡിയം ഒന്ന് കൂടി വിശാലമാകണം.