ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിൽ വലിയ തല വേദനയായ പൊസിഷനായിരുന്നു ഗോൾ കീപ്പിങ് എന്നത് സച്ചിൻ സുരേഷ് വരുത്തിയ പിഴവുകൾ വലിയ തിരിച്ചടി ടീമിന് ഉണ്ടാക്കി.
അത് കൊണ്ട് ഒരു മികച്ച ഗോൾ കീപ്പറെ ടീമിൽ എത്തിക്കണമെന്ന ആവിശ്യം ആരാധകർ ശക്തമാക്കിയിരുന്നു.അതിന് ഒരു പരിഹാരമായി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയി ഉടൻ തന്നെ സൈനിങ് പ്രഖ്യാപിച്ചു.
അർഷ് ഷൈകിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത് യുവ ഗോൾ കീപ്പറായ അദ്ദേഹം മോഹൻ ബഗാനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
3 വർഷത്തേകാണ് അദ്ദേഹവുമായുള്ള ടീമിന്റെ കരാർ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സൈനിങ്ങാന്ന് ഇത്.