Rfdl സോണൽ ടൂർണമെന്റിന്റെ ഉത്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് വിജയം.റൂട്ട്സ് എഫ് സിയായിരുന്നു എതിരാളികൾ.ഉച്ചക്ക് 3.30 ക്കായിരുന്നു മത്സരം.മഹാരാജാസ് ഗ്രൗണ്ടിലായിരുന്നു മത്സരം
കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സോം കുമാർ റിസേർവ് ടീമിന് വേണ്ടി സ്റ്റാർട്ട് ചെയ്തു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 2 ന്നെതിരെ 3 ഗോളുകൾക്കാണ് വിജയിച്ചത്.ശ്രീക്കുട്ടൻ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ട് ഗോൾ സ്വന്തമാക്കി.ഫ്രഡ്‌ഡി ഒരു ഗോളും നേടി.
റൂട്ട്സ് എഫ് സി രണ്ട് ഗോളുകൾ സ്വന്തമാക്കി.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 13 ന്നാണ്. ശ്രീനിധി ഡെക്കാനാണ് എതിരാളികൾ.