കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ക്കാണ് ഈ മത്സരം. കൊച്ചിയാണ് വേദി. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കണക്കുകൾ ഒന്ന് പരിശോധിക്കാം

23 മത്സരങ്ങളാണ് ഇരു ടീമുകളും പരസ്പരം ഐ എസ് എല്ലിൽ കളിച്ചിരിക്കുന്നത്.8 വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. അത്ര തന്നെ വിജയം ഒഡിഷയുടെയും പേരിലുണ്ട്.7 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു

നിലവിൽ ഒഡിഷ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സ് 17 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ് സി യെ മറികടന്നു എട്ടാം സ്ഥാനത്തേക്ക് എത്തും.