FootballSports

ലോകകപ്പിലെ കരിമ്പുലികൾ: വോസിഞ്ഞയും കൂട്ടരും ഇന്ത്യയിലേക്ക്

ലോകകപ്പിൽ തിളങ്ങിയ വോസിഞ്ഞ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കേപ് വെർദെ ടീമിനൊപ്പം ഇന്ത്യയിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന വൻ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബർ 3-ന് ലോക ഫുട്ബോളിലെ വൻശക്തികളായ ബ്രസീലിനെ ഇന്ത്യ നേരിടാൻ ഒരുങ്ങുകയാണ്.

ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഈ ചരിത്ര പോരാട്ടം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.

ഈ വലിയ പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കുന്നതിനിടയിലാണ് മറ്റൊരു കിടിലൻ വാർത്ത കൂടി പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ലോകകപ്പിൽ ചാമ്പ്യന്മാരായ സ്പെയിനിനെ ആദ്യ മത്സരത്തിൽ തന്നെ സമനിലയിൽ കുരുക്കി ലോക ശ്രദ്ധ നേടിയ കേപ് വെർദെയും (Cape Verde) ഇന്ത്യയിൽ കളിക്കാൻ എത്തുന്നതായാണ് റിപോർട്ടുകൾ.

Cape Verde

ബ്രസീലിന് പുറമെ കേപ് വെർദെയും ഇന്ത്യയിലെത്തുകയും ഇന്ത്യൻ ടീമുമായി മത്സരിക്കുകയും ചെയ്യുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ കേപ് വെർദെയ്ക്കെതിരെയുള്ള മത്സരത്തിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വരും ദിവസങ്ങളിൽ തന്നെ ഈ മത്സരത്തിന്റെ കാര്യത്തിൽ കൃത്യമായ തീയതി പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്.

ലോകകപ്പിൽ തിളങ്ങിയ വോസിഞ്ഞ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കേപ് വെർദെ ടീമിനൊപ്പം ഇന്ത്യയിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ALSO READ:

English Summary: Following the confirmed October 3 match against Brazil, international side Cape Verde is also expected to visit India for a friendly fixture. Bringing World Cup stars like Vozinha, the arrival of Cape Verde marks another major milestone for Indian football fans and team growth.