CricketCricket LeaguesIndian Premier LeagueSports

പ്രധാന താരത്തിന്റെ പേര് മറന്നു; ഋതുരാജിന് തുടക്കത്തിലേ മറവി

ടീമിലെ പ്രധാന വിദേശ പേസറുടെ പേര് പോലും നായകൻ മറന്നുപോകുന്നത് വലിയ അശ്രദ്ധയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സിഎസ്കെ ക്യാമ്പിൽ ഉള്ള വളരെ പ്രധാനിയായി വിദേശ പേസറാണ് ഹെൻറി.

ഐപിഎൽ 2026 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിന്റെ കൂറ്റൻ പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ് (Ruturaj Gaikwad captaincy).

കഴിഞ്ഞ സീസണിലെ മോശം ഫോം ഈ വർഷവും ടീമിനെ വേട്ടയാടുമോ എന്ന ആശങ്കയിലാണ് ആരാധകർ. ബാറ്റിങ്ങിൽ തകർന്നടിഞ്ഞ മത്സരത്തിൽ സിഎസ്കെയുടെ പരാജയത്തേക്കാൾ ചർച്ചയാകുന്നത് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ പ്രകടനവും ക്യാപ്റ്റൻസിയിലെ പാളിച്ചകളുമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസണിന്റെ സിഎസ്കെ ജേഴ്സിയിലെ അരങ്ങേറ്റം വെറും ഏഴ് പന്തിൽ ആറ് റൺസിൽ അവസാനിച്ചു.

നാന്ദ്രേ ബർഗറുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പുറമെ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് (6), ആയുഷ് മാത്രേ (0), മാത്യു ഷോർട്ട് (2), ശിവം ദുബെ (6) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.

ഇംഗ്ലീഷ് ഓൾറൗണ്ടർ ജാമി ഓവർടൺ നേടിയ 43 റൺസാണ് തകർന്നടിഞ്ഞ സിഎസ്കെയെ 127 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഒരു ഘട്ടത്തിലും ചെന്നൈ ബൗളർമാർ വെല്ലുവിളിയായില്ല.

രാജസ്ഥാൻ ഓപ്പണർ വൈഭവ് സൂര്യവംശി വെറും 17 പന്തിൽ 52 റൺസ് അടിച്ചുകൂട്ടി മത്സരം ചെന്നൈയിൽ നിന്ന് തട്ടിയെടുത്തു. ഒടുവിൽ 12.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യം കണ്ടു.

RELATED READS: ചെന്നൈയുടെ ഏറ്റവും വലിയ പ്രശ്‌നം; പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി ആരാധകർ

ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്‌സാണ് ‘രാജസ്ഥാൻ റോയൽസ്! എന്ത് കൊണ്ട്?

ഋതുരാജിന്റെ മറവി

Ruturaj Gaikwad captaincy
rr vs csk toss

മത്സരത്തിലെ തോൽവിയേക്കാൾ ഉപരിയായി ഋതുരാജ് ഗെയ്‌ക്‌വാദിന്റെ നായകസ്ഥാനത്തെ കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

എംഎസ് ധോണി എന്ന ഇതിഹാസ നായകന് ശേഷം ടീമിനെ നയിക്കാൻ ഗെയ്‌ക്‌വാദിന് സാധിക്കുമോ എന്ന സംശയം ആരാധകർ പ്രകടിപ്പിക്കുന്നു.

2024-ൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ടീമിനെ ഒരിക്കൽ പോലും പ്ലേ ഓഫിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പഴയ സിഎസ്കെയുടെ പോരാട്ടവീര്യം ടീമിന് നഷ്ടമായതായും വിമർശനമുണ്ട്.

ഇന്നത്തെ മത്സരത്തിന് മുൻപ് ടോസ് സമയത്തുണ്ടായ ഒരു സംഭവം ഈ ആശങ്കകൾക്ക് ആക്കം കൂട്ടുന്നു. ടോസ് ജയിച്ച രാജസ്ഥാൻ നായകൻ റിയാൻ പരാഗ് തന്റെ ടീമിലെ വിദേശ താരങ്ങളുടെ പേര് കൃത്യമായി പറഞ്ഞപ്പോൾ, സ്വന്തം ടീമിലെ വിദേശ താരമായ മാറ്റ് ഹെൻറിയുടെ പേര് മറന്നുപോയ ഋതുരാജ് പേപ്പറിൽ നോക്കിയാണ് അത് തിരുത്തി പറഞ്ഞത്.

ടീമിലെ പ്രധാന വിദേശ പേസറുടെ പേര് പോലും നായകൻ മറന്നുപോകുന്നത് വലിയ അശ്രദ്ധയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സിഎസ്കെ ക്യാമ്പിൽ ഉള്ള വളരെ പ്രധാനിയായി വിദേശ പേസറാണ് ഹെൻറി.

തന്റെ പ്രധാന ആയുധങ്ങളെക്കുറിച്ച് ക്യാപ്റ്റന് ധാരണയില്ല എന്നത് ഗൗരവകരമായ കാര്യമാണ്.കഴിഞ്ഞ സീസണുകളിൽ രവിചന്ദ്രൻ അശ്വിനെപ്പോലെയുള്ള സീനിയർ താരങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതിലും ഗെയ്‌ക്‌വാദിന് പിഴവ് പറ്റിയിരുന്നു.

ഇന്നത്തെ മത്സരത്തിൽ തന്ത്രപരമായ വലിയ പിഴവുകൾ ഉണ്ടായില്ലെങ്കിലും ടോസ് സമയത്തെ മറവിയും ടീമിന്റെ മൊത്തത്തിലുള്ള ഫോമില്ലായ്മയും ഗെയ്‌ക്‌വാദിന്റെ ക്യാപ്റ്റൻസി ഗ്രാഫ് താഴേക്കാണെന്ന് സൂചിപ്പിക്കുന്നു.

വരും മത്സരങ്ങളിൽ ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ സാധിച്ചില്ലെങ്കിൽ നായകസ്ഥാനത്തെ ചൊല്ലിയുള്ള സമ്മർദ്ദം ഋതുരാജിന് മേൽ വർധിക്കുമെന്നുറപ്പാണ്.

ALSO READ:ധോണി മൂന്നാം നമ്പറിലേക്ക്? അശ്വിന്റെ വെളിപ്പെടുത്തലിൽ ആവേശം

English Summary: Chennai Super Kings faced a massive defeat against Rajasthan Royals in IPL 2026. Beyond the loss, Ruturaj Gaikwad captaincy is under fire after he forgot his own player’s name during the toss. Fans are questioning his leadership as CSK continues to struggle under his command since 2024.

CONTENT: Ruturaj Gaikwad captaincy