CricketCricket LeaguesIndian Premier LeagueSports

csk squad 2026 ; ധോണിപ്പട റെഡി; സാധ്യത ഇലവൻ ഇപ്രകാരം…

പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, അനുഭവസമ്പന്നരായ താരങ്ങൾക്കായി വൻ തുക മുടക്കിയിരുന്ന ചെന്നൈ, ഇത്തവണ യുവതാരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്.

2026 ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ, ഏറ്റവും വലിയ മാറ്റങ്ങൾ വരുത്തിയ ടീമുകളിലൊന്ന് ചെന്നൈ സൂപ്പർ കിങ്‌സ് (CSK) ആണ്. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, അനുഭവസമ്പന്നരായ താരങ്ങൾക്കായി വൻ തുക മുടക്കിയിരുന്ന ചെന്നൈ, ഇത്തവണ യുവതാരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. csk squad 2026-നെ പുനഃക്രമീകരിക്കുന്നതിൽ ടീം മാനേജ്‌മെൻ്റ് കാണിച്ച ദീർഘവീക്ഷണം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ലേലത്തിനായി 43.40 കോടി രൂപയുമായി എത്തിയ ചെന്നൈ, തങ്ങളുടെ ഭൂരിഭാഗം പണവും ചിലവഴിച്ചത് യുവതാരങ്ങൾക്കും കൃത്യമായ സ്കിൽ സെറ്റുള്ള കളിക്കാർക്കുമാണ്. പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവരെ 14.20 കോടി രൂപ വീതം നൽകി സ്വന്തമാക്കിയത് ഈ മാറ്റത്തിന് അടിവരയിടുന്നു. മൊത്തം 28.4 കോടി രൂപയാണ് രണ്ട് യുവ ഇന്ത്യൻ കളിക്കാർക്കായി CSK മുടക്കിയത്.

csk squad 2026

csk squad 2026-ലെ യുവതാരങ്ങളുടെ ആധിപത്യം

കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറികടക്കാനുള്ള ശക്തമായ നീക്കങ്ങൾ CSK നേരത്തെ തന്നെ തുടങ്ങിയിരുന്നു. ലേലത്തിന് മുൻപ് നടന്ന ട്രേഡ് വിൻഡോയിൽ, രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണെ ടീമിലെത്തിച്ചതോടെ തന്നെ CSK തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കി. കൂടാതെ, യുവ പ്രതിഭകളായ ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരെ കഴിഞ്ഞ സീസണിനിടയിൽ സ്വന്തമാക്കി ടീമിനെ ശക്തമാക്കിയ CSK, ലേലത്തിലും ആ ലക്ഷ്യം പൂർത്തീകരിച്ചു.

ട്രേഡിലൂടെ ജഡേജ പോയതിൻ്റെ വിടവ് നികത്താൻ prashanth veer-നെ (സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് ഓൾറൗണ്ടർ) സ്വന്തമാക്കിയ CSK, ടീമിൻ്റെ ബാലൻസ് നിലനിർത്തി. ഈ നീക്കങ്ങൾ, csk squad 2026 നെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിൽ ധോണിയും ടീം മാനേജ്‌മെൻ്റും കാണിച്ച ദീർഘവീക്ഷണമായി വിലയിരുത്തപ്പെടുന്നു.

csk squad 2026 – പൂർണ്ണ ടീം:


ധോണി, കംബോജ്, ഗുർജ്ജപ്നീത്, ഓവർടൺ, മുകേഷ് ചൗധരി, എല്ലിസ്, നൂർ, രാമകൃഷ്ണ ഘോഷ്, സാംസൺ, റുതുരാജ്, ദുബെ, ശ്രേയസ് ഗോപാൽ, ഖലീൽ അഹമ്മദ്, ആയുഷ് മാത്രേ, ബ്രെവിസ്, ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, പ്രശാന്ത് വീർ, ഹൊസൈൻ, മാറ്റ് ഹെൻറി, മാത്യു ഷോർട്ട്, സർഫറാസ് ഖാൻ, അമൻ ഖാൻ, രാഹുൽ ചാഹർ, സാക്ക് ഫൗൾക്സ്.

csk squad 2026-ൻ്റെ സാധ്യത ഇലവൻ (Probable Playing XI)


ലേലത്തിലെ നീക്കങ്ങളും ട്രേഡുകളും പരിഗണിക്കുമ്പോൾ, 2026 ഐപിഎൽ സീസണിലെ CSK-യുടെ സാധ്യത ഇലവൻ ശക്തവും പുതുമയുള്ളതുമാണ്:

ഓപ്പണർമാർ: ആയുഷ് മാത്രേ, സഞ്ജു സാംസൺ

ടോപ് ഓർഡർ: റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ

മധ്യനിര/ഫിനിഷർമാർ: ബ്രെവിസ്, പ്രശാന്ത് വീർ, എം.എസ്. ധോണി

ബൗളർമാർ/ഓൾറൗണ്ടർമാർ: അകിൽ ഹൊസൈൻ, നാഥാൻ എല്ലിസ്, അൻഷുൽ കംബോജ്, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ് ( ഇമ്പാക്ട് )

പ്രശാന്ത് വീറിന് ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാനും നാലോവറുകൾ ബൗൾ ചെയ്യാനും സാധിക്കുന്നത് ധോണിക്ക് കൂടുതൽ ഓപ്ഷനുകൾ നൽകും. കൂടാതെ, ബ്രെവിസ് മധ്യനിരയിൽ നൽകുന്ന ബാറ്റിംഗ് പവർ, ടീമിന് വലിയ മുതൽക്കൂട്ടാണ്.

CSK-യുടെ പുതിയ തന്ത്രം: യുവത്വവും വൈവിധ്യവും
ഈ സീസണിൽ CSK കാണിക്കുന്ന ഏറ്റവും വലിയ മാറ്റം, വിദേശ താരങ്ങളെ അമിതമായി ആശ്രയിക്കാതെ ഇന്ത്യൻ യുവതാരങ്ങൾക്ക് അവസരം നൽകുന്നു എന്നതാണ്. വിദേശ താരങ്ങളിൽ, മാറ്റ് ഹെൻറി, നാഥാൻ എല്ലിസ്, അകിൽ ഹൊസൈൻ, ബ്രെവിസ് എന്നിവരുടെ സാന്നിധ്യം പേസ്, സ്പിൻ, ബാറ്റിംഗ് എന്നിവയിൽ മികച്ച ബാലൻസ് നൽകുന്നു.

ALSO READ: ഗോയെങ്കയുടെ മണ്ടത്തരമോ? ജോഷ് ഇംഗ്ലീസിന് ലോട്ടറി; ഗ്രീനിനെക്കാൾ മൂല്യം