CricketCricket LeaguesIndian Premier LeagueSports

എല്ലിസിന് പകരം സൗത്ത് ആഫ്രിക്കൻ പേസർ സിഎസ്കെയിലേക്ക്

ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പുതിയ താരമെത്തുന്നു. പേശീവലിവിനെ തുടർന്ന് ഓസ്‌ട്രേലിയൻ താരം നെതൻ എല്ലിസ് സീസണിൽ നിന്ന് പുറത്തായതോടെയാണ് പുതിയ താരം സിഎസ്കെയിലെത്തുന്നത്(Ottniel Baartman CSK Replacement News) .

ALSO READ: സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കി ആർസിബി?

എല്ലിസിന് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ പേസർ ഒട്‌നീൽ ബാർട്ട്മാനെ ചെന്നൈ ടീമിലെത്തിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

Ottniel Baartman CSK Replacement News

ബാർട്ട്മാനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്‌മെന്റ് അതീവ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഒപ്പ് വെക്കൽ നടപടികൾ ഉടൻ ഉണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്.

ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ SA20-ൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ബാർട്ട്മാനെ ചെന്നൈയുടെ ശ്രദ്ധാകേന്ദ്രമാക്കിയത്. 2025-26 സീസണിലെ SA20 ടൂർണമെന്റിൽ വെറും ഒമ്പത് മത്സരങ്ങൾ മാത്രം കളിച്ച താരം 20 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ALSO READ: ഐപിഎല്ലിൽ മിന്നിയാൽ ഈ 4 താരങ്ങൾക്ക് T20 ടീമിലേക്ക് വിളിയുറപ്പ്; ആരൊക്കെ?

ഒരു മത്സരത്തിൽ വെറും 16 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ (5/16) പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്. കൂടാതെ മറ്റൊരു മത്സരത്തിൽ നാല് വിക്കറ്റ് നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 9.13 എന്ന എക്കോണമി റേറ്റ് ടി20 ക്രിക്കറ്റിൽ അല്പം കൂടുതലാണെന്ന് തോന്നാമെങ്കിലും വിക്കറ്റുകൾ വീഴ്ത്താനുള്ള അദ്ദേഹത്തിന്റെ സവിശേഷമായ കഴിവ് ചെന്നൈക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബൗളിംഗ് ശൈലിയുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള വേഗതയും കൃത്യതയും ബാർട്ട്മാന്റെ പ്രത്യേകതയാണ്. പ്രത്യേകിച്ച് ഡെത്ത് ഓവറുകളിൽ വിക്കറ്റ് നേടാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം നെതൻ എല്ലിസിന്റെ അഭാവം നികത്താൻ സഹായിക്കും.

നിലവിൽ സിഎസ്‌കെ ക്യാമ്പിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ: സഞ്ജുവും ഇഷാനും ഏകദിന ടീമിലേക്ക്; പകരം 3 സൂപ്പർ താരങ്ങൾ പുറത്തേക്ക്..

content: Ottniel Baartman CSK Replacement News