CricketCricket LeaguesIndian Cricket TeamSports

സഞ്ജുവിന് കെസിഎൽ കളിക്കാനാവില്ല…? 26 ലക്ഷം വെള്ളത്തിലാവുമോ, ആശങ്ക

ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒരു ഏകദിന, ടി20 പരമ്പര സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി 'ന്യൂസ് വയർ' എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ഈ എവേ പരമ്പര മൂലം മലയാളി താരം സഞ്ജു സാംസണിന് കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാം സീസൺ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്

ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒരു ഏകദിന, ടി20 പരമ്പര സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി ‘ന്യൂസ് വയർ’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ഈ എവേ പരമ്പര മൂലം മലയാളി താരം സഞ്ജു സാംസണിന് കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാം സീസൺ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്

കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ശ്രീലങ്കൻ പര്യടനവും കെസിഎല്ലും ഒരേ സമയങ്ങളിൽ വരാൻ സാധ്യതയുണ്ട്. അങ്ങനെയങ്കിൽ സഞ്ജുവിന് കെസിഎല്ലിൽ കളിക്കാൻ കഴിയില്ല. കഴിഞ്ഞ കെസിഎൽ ലേലത്തിൽ 26.80 ലക്ഷം രൂപയ്ക്ക് ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ടീമാണ് സഞ്ജുവിനെ സ്വന്തമാക്കിയത്.ഇത് കെസിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയായിരുന്നു.

നേരത്തെ, ഓഗസ്റ്റിൽ ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആ പരമ്പര മാറ്റിവെച്ചതിനാലാണ് പകരം ശ്രീലങ്കയ്ക്കെതിരായ പരമ്പര ബിസിസിഐ ആസൂത്രണം ചെയ്യുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഈ പരമ്പരയിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. അതിനാൽ, ഗൗതം ഗംഭീറിന്റെ ടി20 ഇലവനിലെ പ്രധാനിയായ സഞ്ജു സാംസൺ ലങ്കൻ പര്യടനത്തിലെ ടി20 സ്ക്വാഡിന്റെ ഭാഗമാവാൻ സാധ്യത ഏറെയാണ്.

ഇന്ത്യൻ ടീമിന്റെ ഭാഗമാവുകയാണെങ്കിൽ അത് സഞ്ജുവിന്റെ കരിയറിന് മികച്ച അവസരമായിരിക്കും. എന്നാൽ ഇത് കെസിഎല്ലിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് തടസ്സമാവുകയും ചെയ്യും.