CricketCricket LeaguesSports

തിരിച്ചെത്തുന്നു, ചാമ്പ്യൻസ് ലീഗ് ടി20; സന്തോഷ സൂചനയുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്‌

ബിസിസിഐ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗ് തിരിച്ച് കൊണ്ട് വരാനുള്ള നീക്കങ്ങൾ സജീവമാകുകയുള്ളു. അതിനാൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയുമായി ഇക്കാര്യം ചർച്ച ചെയ്‌തേക്കും.

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനെ മാതൃകയാക്കി 2009 ൽ നിലവിൽ വന്ന ക്രിക്കറ്റ് ലീഗാണ് ചാമ്പ്യൻസ് ലീഗ് ടി20. ബിസിസിഐ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക എന്നീ ബോർഡുകളായിരുന്നു ചാമ്പ്യൻസ് ലീഗ് ടി20യ്ക്ക് പിന്നിൽ. ഐപിഎൽ ഉൾപ്പെടെ വിവിധ ലീഗുകളിലെ മുൻ നിരക്ലബ്ബുകൾ ഏറ്റുമുട്ടുന്നതാണ് ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ.

എന്നാൽ ആരാധക പിന്തുണയിലുള്ള കുറവും, സ്‌പോൺസർഷിപ്പ് വരുമാനം കുറഞ്ഞതുമെല്ലാം ചാമ്പ്യൻസ് ലീഗ് ടി20 ഉപേക്ഷിക്കാൻ കാരണമായി. 2014 ലാണ് അവസാനമായി ഈ ടൂർണമെന്റ് നടന്നത്. ഇപ്പോഴിതാ വീണ്ടും ചാമ്പ്യൻ ലീഗിന്റെ തിരിച്ച് വരവിനുള്ള നീക്കങ്ങൾ നടക്കുകയാണ്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ചാമ്പ്യൻസ് ലീഗ് തിരിച്ച് കൊണ്ട് വരാനുള്ള നീക്കം നടത്തുന്നത്. ചാമ്പ്യൻസ് ലീഗ് ടി20 പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകൾ ഇസിബി പരിശോധിച്ചുവരികയാണെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ചാമ്പ്യൻസ് ലീഗ് തിരിച്ച് കൊണ്ട് വരാനുള്ള സാദ്ധ്യതകൾ ഞങ്ങൾ നടത്തുന്നതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ് സിഇഒ ടോം ഹാരിസൺ വ്യക്തമാക്കി. ബിസിസിഐ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗ് തിരിച്ച് കൊണ്ട് വരാനുള്ള നീക്കങ്ങൾ സജീവമാകുകയുള്ളു. അതിനാൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയുമായി ഇക്കാര്യം ചർച്ച ചെയ്‌തേക്കും.

ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ ചാമ്പ്യൻസ് ലീഗ് ടി20 ആരാധകർക്ക് വീണ്ടും കാണാനാവും.

https://twitter.com/mufaddal_vohra/status/1930871809143902577