FootballSports

ഫുട്ബാളിൽ ഇനി ‘പർപ്പിൾ കാർഡും’; വിപ്ലവകരമായ തീരുമാനവുമായി ഫിഫ

യു-20 ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ മൊറോക്കോയുടെ പരിശീലകൻ മുഹമ്മദ് ഔഹ്ബി (Mohamed Ouahbi)യാണ് ആദ്യമായ്‌ 'ചലഞ്ച് കാർഡ്' ഉപയോഗിച്ചത്.

ഫുട്ബോളിൽ റെഡ് കാർഡ്, യെല്ലോ കാർഡ് എന്നിവയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പർപ്പിൾ കാർഡ് അഥവാ ‘ചലഞ്ച് കാർഡ്’ നമ്മൾ കണ്ടിട്ടുണ്ടോ? എന്താണ് ഈ ‘ചലഞ്ച് കാർഡ്’? ഒരു പക്ഷെ, ട്‌ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഫിഫയുടെ പരീക്ഷണ നീക്കമാണിത്. ഇതിന്റെ ആദ്യ പരീക്ഷണം നടക്കുകയും ചെയ്തു, അതും ഫിഫ വേദിയായ അണ്ടർ 20 ലോകകപ്പിൽ.. ചലഞ്ച് കാർഡിനെ പറ്റി കൂടുതലറിയാം..

യു-20 ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ മൊറോക്കോയുടെ പരിശീലകൻ മുഹമ്മദ് ഔഹ്ബി (Mohamed Ouahbi)യാണ് ആദ്യമായ്‌ ‘ചലഞ്ച് കാർഡ്’ ഉപയോഗിച്ചത്.പരിശീലകർക്ക് റഫറിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും VAR (Video Assistant Referee) റിവ്യൂ ആവശ്യപ്പെടാനും അവസരം നൽകുന്നതാണ് ‘ചലഞ്ച് കാർഡ്’.

ALSO READ: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുക ‘ക്വിക്ക് പ്ലേ’ സ്ട്രാറ്റജിയിൽ

യു-20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനിടെ, റഫറിയുടെ ഒരു തീരുമാനത്തിൽ സംശയം തോന്നിയ ഔഹ്ബി, തൻ്റെ ടീമിന് ലഭിച്ച ‘ചലഞ്ച് കാർഡ്’ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിശീലകൻ കാർഡ് ഉയർത്തിയതോടെ റഫറി VAR പരിശോധന നടത്തുകയും ചെയ്തു.

ALSO READ: ഐഎസ്എല്ലിന് ഇനി പുതിയ ഫോർമേഷൻ; രണ്ട് പുതിയ നിയമങ്ങൾ പ്രാബല്യത്തിലേക്ക്..

നിലവിൽ, റഫറിയാണ് VAR ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എന്നാൽ, ഈ ‘ചലഞ്ച് കാർഡ്’ സമ്പ്രദായം വരുന്നതോടെ കളിക്കിടെ ടീമുകൾക്ക് ലഭിക്കുന്ന പരിമിതമായ അവസരങ്ങളിൽ റഫറിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ പരിശീലകർക്ക് സാധിക്കും.

ALSO READ: നന്നായി കളിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ‘ഐഎസ്എല്ലിൽ നിന്ന് പുറത്ത്’; പകരം ഐ- ലീഗ് കളിച്ച് നടക്കാം

നിലവിൽ ഫിഫ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. സംഭവം വിജയിച്ചാൽ ഉടൻ സീനിയർ തലത്തിലുള്ള ടൂർണമെൻ്റുകളിലും ‘ചലഞ്ച് കാർഡ്’ സംവിധാനം നിലവിൽ വന്നേക്കാം.

ALSO READ: സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയത് 3 ക്ലബ്ബുകൾ; പ്രതിസന്ധിയിൽ എഐഎഫ്എഫ്