ഐഎസ്എൽ പുതിയ ഫോർമേഷനിലേക്ക് കടക്കുകയാണ്. എഐഎഫ്എഫ് ഭരണഘടന സുപ്രീം കോടതി അംഗീകരിച്ചതോടെ ഐഎസ്എല്ലിൽ ഇനി തരംതാഴ്ത്തലുകൾ ( റിലഗേഷൻ) ഉണ്ടാവും. വരാനിരിക്കുന്ന 2025-26 സീസൺ മുതൽ റിലഗേഷൻ ഐഎസ്എല്ലിൽ നടപ്പാക്കി തുടങ്ങും. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒന്നോ രണ്ടോ ടീമുകളായിരിക്കും ഐഎസ്എല്ലിൽ നിന്നും ഐ- ലീഗിലേക്ക് തരംതാഴ്ത്തപ്പെടുക.
കേരളാ ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ഐഎസ്എല്ലിൽ പന്ത് തട്ടുന്ന എല്ലാ ടീമുകൾക്കും റിലഗേഷൻ ഒരു ഭീഷണിയാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിനിധികരിക്കുമ്പോൾ തരംതാഴ്ത്തലിനെ പറ്റി ആരാധകർക്ക് ചിന്തിക്കാൻ പോലുമാവില്ല.
ALSO READ: സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയത് 3 ക്ലബ്ബുകൾ; പ്രതിസന്ധിയിൽ എഐഎഫ്എഫ്
2020-21, 2018-19, 2015 എന്നീ സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും അവസാനരണ്ട് സ്ഥാനക്കാരിൽ ഉൾപ്പെട്ട ടീമായിരുന്നു. ഇതിൽ 2015 ൽ ഏറ്റവും അവസാനസ്ഥാനക്കാരായും. എന്നാൽ ഇനി മുതൽ അവസാന സ്ഥാനം ബ്ലാസ്റ്റേഴ്സിന് ചിന്തിക്കാൻ പോലുമാവില്ല. കാരണം ഇനി മികച്ച പ്രകടനം എങ്കിൽ ബ്ലാസ്റ്റേഴ്സിന് ഐ- ലീഗിലേക്ക് പോകാം.
ALSO READ: കേരളാ ബ്ലാസ്റ്റേഴ്സിൽ ‘ ലുലു ഗ്രൂപ്പിന്റെ’ രംഗപ്രവേശനം; നിക്ഷേപസാധ്യത ?
