സൂപ്പർ കപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എഐഎഫ്എഫിനെ പ്രതിസന്ധിയിലാക്കി ഒരു ടീം കൂടി ടൂർണമെന്റിൽ നിന്നും പിന്മാറി. ഇത് മൂന്നാമത്തെ ക്ലബ്ബാണ് സൂപ്പർ കപ്പിൽ നിന്നും ഇതിനോടകം പിന്മാറുന്നത്.
ഐ-ലീഗ് ക്ലബ്ബായ റിയൽ കാശ്മീർ എഫ്.സിയാണ് (Real Kashmir FC) സൂപ്പർ കപ്പിൽ നിന്നും പിൻവാങ്ങാൻ തീരുമാനിച്ചത്. റിയൽ കശ്‍മീരിന് പകരം എഐഎഫ്എഫ് പുതിയ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോയിന്റ് പട്ടിക അടിസ്ഥാനപ്പെടുത്തിയാൽ ഐ- ലീഗിൽ ആറാം സ്ഥാനക്കാരായ ടെമ്പോ എഫ്സിക്കാണ് ഇനി സാധ്യത.
ALSO READ: കേരളാ ബ്ലാസ്റ്റേഴ്സിൽ ‘ ലുലു ഗ്രൂപ്പിന്റെ’ രംഗപ്രവേശനം
ഐഎസ്എൽ ക്ലബായ ഒഡീഷ എഫ്സി, ഐ ലീഗ് റണ്ണേഴ്‌സ് അപ്പ് ചർച്ചിൽ ബ്രദേഴ്സ് എന്നിവരാണ് ഇതിന് മുമ്പ് സൂപ്പർ കപ്പിൽ നിന്നും പിന്മാറിയ ടീമുകൾ.
ഈസ്റ്റ് ബംഗാൾ എഫ്.സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ചെന്നൈയിൻ എഫ്.സി എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലായിരുന്നു റിയൽ കശ്‍മീർ ഉൾപ്പെട്ടിരുന്നത്. ക്ലബ് ടൂർണമെന്റിൽ നിന്നും പിന്മാറിയതോടെ പുതിയ ക്ലബ്ബിൽ ഗ്രൂപ്പ് എയിൽ കളിക്കും.
ALSO READ: ബ്ലാസ്റ്റേഴ്സിൽ അയ്മന്റെ സ്ഥാനം വെല്ലുവിളിയിൽ; കറ്റാലയുടെ പ്ലാനിൽ നിന്നും യുവതാരം പുറത്താകുമോ?
