FootballIndian Super LeagueSports

ഐഎസ്എല്ലിന് ഇനി പുതിയ ഫോർമേഷൻ; രണ്ട് പുതിയ നിയമങ്ങൾ പ്രാബല്യത്തിലേക്ക്..

ഇന്ത്യൻ ഫുട്‌ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) ഘടനയിൽ സമൂലമായ പരിഷ്‌കാരങ്ങൾ വരുന്നു.

ഇന്ത്യൻ ഫുട്‌ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) ഘടനയിൽ സമൂലമായ പരിഷ്‌കാരങ്ങൾ വരുന്നു. 2025-26 സീസൺ മുതൽ സ്ഥാനക്കയറ്റവും (Promotion) തരംതാഴ്ത്തലും (Relegation) നടപ്പിലാക്കുമെന്നും, ക്ലബ്ബുകൾക്ക് ഫ്രാഞ്ചൈസി ഫീസ് ഒഴിവാക്കുമെന്നും പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗി റിപ്പോർട്ട് ചെയ്തു.

പ്രൊമോഷൻ- റിലഗേഷൻ വരുന്നതോടെ ലീഗ് കൂടുതൽ മത്സരബുദ്ധി നിറഞ്ഞ ഒരു ലീഗായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പോയിന്റ് ടേബിളിലെ അവസാന രണ്ട് സ്ഥാനക്കാർക്കാവും ഐ- ലീഗിലേക്ക് തരംതാഴ്ത്തൽ ഉണ്ടാവുക. എന്നാൽ ഐഎസ്എല്ലിൽ ക്ലബ്ബുകളുടെ എണ്ണം വർധിപ്പിക്കാൻ നീക്കം നടക്കുന്നതിനാൽ ഐ- നിന്നുള്ള പ്രൊമോഷന്റെ കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

ഫ്രാഞ്ചൈസി ഫീസ് ഒഴിവാക്കി എന്നതാണ് മറ്റൊരു പ്രധാനനിയമം. നേരത്തെ ഐഎസ്എല്ലിൽ പങ്കെടുക്കാൻ ടീമുകൾക്ക് ഫ്രാഞ്ചൈസി ഫീസ് നൽകേണ്ടിയിരുന്നു. എന്നാൽ ഇനി മുതൽ ക്ലബ്ബുകൾക്ക് ഐഎസ്എല്ലിൽ പങ്കെടുക്കാൻ ഫ്രാഞ്ചൈസി ഫീസ് നൽകേണ്ടതില്ല. പകരം ലാഭവിഹിതം നൽകിയാൽ മതി.

പുതിയ ഘടന അനുസരിച്ച് ഐഎസ്എല്ലിന്റെ സ്ഥാപക ടീമുകളായ കേരളാ ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, ഒഡീഷ എഫ്സി, ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നീ ക്ലബ്ബുകൾ അവരുടെ ലാഭത്തിന്റെ 10 ശതമാനം എഐഎഫ്എഫിന് നൽകണം. ബാക്കി ടീമുകളായ ബംഗളുരു എഫ്സി, ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂർ, മുഹമ്മദൻസ്, പഞ്ചാബ് എഫ്സി, ഇന്റർ കാശി, ഹൈദരാബാദ് എന്നിവർ ലാഭവിഹിതത്തിന്റെ 20 ശതമാനം നൽകണം.

ഫുട്‌ബോൾ ആരാധകർ ഏറെക്കാലമായി ആവശ്യപ്പെടുന്ന ‘പ്രൊമോഷൻ ആൻഡ് റെലിഗേഷൻ’ സമ്പ്രദായം നടപ്പിലാക്കുന്നതോടെ ഇന്ത്യൻ ഫുട്‌ബോളിൽ പുതിയൊരു മത്സരച്ചൂട് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ നീക്കം ഇന്ത്യൻ ഫുട്ബോളിൻ്റെ അടിത്തറ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ലീഗിനെ കൂടുതൽ പ്രൊഫഷണൽ തലത്തിലേക്ക് എത്തിക്കുമെന്നും ആശിഷ് നെഗി തൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ALSO READ: സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയത് 3 ക്ലബ്ബുകൾ; പ്രതിസന്ധിയിൽ എഐഎഫ്എഫ്