CricketIndian Cricket TeamSports

രോഹിതിന് പകരമാര്; നായക സ്ഥാനത്തേക്ക് അഞ്ച് പേരുകൾ

രോഹിത് വിരമിച്ചതോടെ റെഡ് ബോളിൽ ഇന്ത്യയുടെ അടുത്ത നായകൻ ആരാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ അടുത്ത റെഡ് ബോൾ നായകൻ ആരായിരിക്കുമെന്ന സാദ്ധ്യതകൾ പരിശോധിക്കാം..

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഏകദിന ക്രിക്കറ്റിൽ മാത്രമായിരിക്കും താരം തുടരുക. രോഹിത് വിരമിച്ചതോടെ റെഡ് ബോളിൽ ഇന്ത്യയുടെ അടുത്ത നായകൻ ആരാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ അടുത്ത റെഡ് ബോൾ നായകൻ ആരായിരിക്കുമെന്ന സാദ്ധ്യതകൾ പരിശോധിക്കാം..

ജസ്പ്രീത് ബുംറ

അടുത്ത റെഡ് ബോൾ നായകനായി ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് ജസ്പ്രീത് ബുംറ. ഇതിനോടകം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകനാണ് ബുംറ. എന്നാൽ നിരന്തരം പരിക്കേൽക്കുന്ന താരത്തെ നായക സ്ഥാനത്തേക്ക് കൊണ്ട് വരണോ എന്നുള്ളത് പ്രബലമായ മറ്റൊരു അഭിപ്രായമാണ്.

ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ അടുത്ത നായകൻ എന്ന വിശേഷണമുള്ള താരമാണ് ഗിൽ. നിലവിൽ ഇന്ത്യൻ വൈറ്റ് ബോൾ ടീമിന്റെ ഉപനായകനാണ് ഗിൽ. എന്നാൽ താരത്തിന് ഈ പ്രായത്തിൽ തന്നെ വലിയ ഉത്തരവാദിത്വങ്ങൾ നൽകണമോ എന്ന സംശയവുമുണ്ട്. നിലവിൽ ടെസ്റ്റിൽ ഉപനായകനാക്കിയതിന് ശേഷം പതിയെ നായക സ്ഥാനത്തേക്ക് കൊണ്ട് വരുന്നതാണ് ഉചിതമെന്നാണ് പ്രധാന അഭിപ്രായം. അത് വരെ താരം വൈറ്റ് ബോളിൽ നായക സ്ഥാനം അലങ്കരിക്കട്ടെ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഈ രണ്ട് താരങ്ങളുടെ പേരാണ് പ്രധാനമായും ഉയർന്ന് വരുന്നതെങ്കിലും ഇരുവർക്കുമൊപ്പം കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ പേരും ഉയർന്ന് വരുന്നുണ്ട്. ശ്രയസ് അയ്യർ മികച്ച നായകനാണെങ്കിലും ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചിട്ട് നാളുകളേറെയായി.

വിരാട് കോഹ്ലി നായക സ്ഥാനത്തേക്ക് മടങ്ങണമെന്നും ചില ആരാധകർ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ബിസിസിഐ ഒരു ദീർഘദൂര പദ്ധതിയാണ് തയാറാക്കുന്നത് എന്നതിനാൽ കോഹ്ലി മടങ്ങി വരാൻ സാധ്യത കുറവാണ്.