FootballNational Football TeamsSports

ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ ഇനി അയാൾ പരിശീലകനായി വരണം; ആവശ്യമുയർത്തി ആരാധകർ

ഏറെ പ്രതീക്ഷയുമായി മനോലോ മാർക്കസ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തെങ്കിലും ഫലം നിരാശ തന്നെയായിയായിരുന്നു. കഴിഞ്ഞ ദിവസം റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള, പണ്ട് നമ്മൾ പഞ്ഞിക്കിട്ട ഹോംഗ് കോങ്ങ് പോലും ഇന്ത്യയെ തോൽപിച്ചിരിക്കുകയാണ്.

ഇന്ത്യൻ ഫുട്ബാൾ ടീം സമീപകാലത്തായി മോശം പ്രകടനത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബാളിൽ ചരിത്രം കുറിക്കുമെന്നും നമ്മളും ലോകകപ്പ് കളിക്കുമെന്നുള്ള അവകാശവാദങ്ങളൊക്കെ പാടെ തകർന്നിരിക്കുകയാണ്. ഐഎസ്എൽ തുടങ്ങുമ്പോഴുള്ള ഇന്ത്യയുടെ ഫിഫ റാങ്കിങ്ങിൽ നിന്നും ഐഎസ്എൽ 11 സീസണുകൾ പിന്നിടുമ്പോൾ റാങ്കിങ്ങിൽ ഏറെ താഴെയാണ് ഇന്ത്യ.

ഏറെ പ്രതീക്ഷയുമായി മനോലോ മാർക്കസ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തെങ്കിലും ഫലം നിരാശ തന്നെയായിയായിരുന്നു. കഴിഞ്ഞ ദിവസം റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള, പണ്ട് നമ്മൾ പഞ്ഞിക്കിട്ട ഹോംഗ് കോങ്ങ് പോലും ഇന്ത്യയെ തോൽപിച്ചിരിക്കുകയാണ്. ഇതോടെ അടുത്ത ഏഷ്യ കപ്പിലേക്കുള്ള ഇന്ത്യയുടെ യോഗ്യതയും വഴിമുട്ടി നിൽക്കുകയാണ്. ഇത്തരത്തിൽ വലിയ പ്രതിസന്ധികളിലൂടെ ഇന്ത്യൻ ഫുട്ബോൾ കടന്ന് പോകുമ്പോൾ ചർച്ചയാവുന്നത് മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനെ കുറിച്ചാണ്.

അമിതമായ പ്രതിരോധ ശൈലി മൂലം കോൺസ്റ്റന്റൈന്റെ ഫോർമേഷനെതിരെ ആരാധകർ വിമർശനം ഉന്നയിച്ചപ്പോൾ ഇന്ത്യൻ ഫുട്ബാളിന്റെ 21 ആം നൂറ്റാണ്ടിലെ സുവർണകാലഘട്ടം കോൺസ്റ്റന്റൈന്റെ കീഴിലായിരുന്നു.

2002–2005, 2015–2019 എന്നീ രണ്ട് കാലഘട്ടങ്ങളിലായാണ് അദ്ദേഹം ഇന്ത്യൻ ഫുട്ബാൾ ടീമിനെ പരിശീലിപ്പിച്ചത്. 2015-ൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173-ാം സ്ഥാനത്തായിരുന്നു. എന്നാൽ 2017-ൽ റാങ്കിങ്ങിൽ ഇന്ത്യയെ 96-ലേക്ക് ഉയർത്തിയത് കോൺസ്റ്റന്റൈന്റെ കാലത്താണ്. 2011-ന് ശേഷം ആദ്യമായി 2019-ലെ AFC ഏഷ്യൻ കപ്പിന് യോഗ്യത നേടി തന്നതും അദ്ദേഹമായിരുന്നു.

2015 ലെ സാഫ് ചാമ്പ്യൻസ്ഷിപ്പ്, 2018 ലെ ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ്, LG കപ്പ് & ആഫ്രോ-ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ. തുടങ്ങിയ കോൺസ്റ്റന്റൈൻ കാലഘട്ടത്ത് ഇന്ത്യ നേടിയ കിരീടങ്ങളാണ്. 2016 ൽ ഒരു ഇംഗ്ലീഷ് ലീഗ് വൺ ക്ലബ്ബിന്റെ ഓഫർ നിരസിച്ചാണ് അദ്ദേഹം ഇന്ത്യയിൽ തുടർന്നത് എന്നത് കൂടി എടുത്ത് പറയേണ്ടതാണ്.അമിതമായ പ്രതിരോധ ശൈലിയാണ് അദ്ദേഹത്തിന് വിമർശനം ഉയരാൻ കാരണം. എങ്കിലും റിസൾട്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.