FootballIndian Super LeagueSports

മുൻ ഐഎസ്എൽ പരിശീലകൻ അന്തരിച്ചു; മരണം ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച്

പോർട്ടോ എഫ്‌സി ഇതിഹാസവും ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി മുൻ പരിശീലകനുമായ ജോർജ് കോസ്റ്റ അന്തരിച്ചു. നിലവിൽ എഫ്സി പോർട്ടോയുടെ ടെക്നിക്കൽ ഡയറക്ടറാണ് ജോർജ് കോസ്റ്റ.

ചൊവ്വാഴ്ച രാവിലെ ക്ലബ്ബിന്റെ ഒലിവൽ പരിശീലന സമുച്ചയത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോസ്റ്റയെ പ്പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് മരണം സ്ഥിതികരിക്കുകയായിരുന്നു.

2018-20 സീസണിലായിരുന്നു കോസ്റ്റ മുംബൈ സിറ്റി എഫ്സിയെ പരിശീലിപ്പിച്ചത്. കോസ്റ്റയുടെ കീഴിൽ മുംബൈ സിറ്റി എഫ്സി 36 മത്സരങ്ങൾ നിന്ന് 16 വിജയവും എട്ട് സമനിലയും 12 തോൽവിയുമാണ് നേടാൻ കഴിഞ്ഞത്. 2018-19 സീസണിൽ പട്ടികയിൽ മൂന്നാം സ്ഥാനത്തും, 2019-20 സീസണിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തും കോസ്റ്റയുടെ കീഴിൽ മുംബൈക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചിരുന്നു.

എഫ്‌സി പോർട്ടോയുടെ മുൻ ക്യാപ്റ്റനും കൂടിയായ കോസ്റ്റ 15 വർഷമാണ് പോർട്ടോയിൽ ചെലവഴിച്ചുത്. അദ്ദേഹം ഈയൊരു കാലയളവിൽ 383 മത്സരങ്ങൾ കളിക്കുകയും 25 ഗോളുകൾ നേടുകയും ചെയ്തു. അതോടൊപ്പം പോർച്ചുഗൽ ദേശിയ ടീമിനായി 50ഓളം മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.