ഐ-ലീഗ് ചാമ്പ്യന്മാരായി ഐഎസ്എലിലേക്ക് യോഗ്യത നേടാൻ പറ്റിയ സൂവർണാവസരമാണ് ഗോകുലം കേരള കഴിഞ്ഞ ദിവസം നഷ്ടപ്പെടുത്തിയത്. നിർണായക്കരമായ മത്സരത്തിൽ ഗോകുലം ഡെമ്പോ എഫ്സിയോട് 4-3 സ്കോറിന് തോൽക്കുകയായിരുന്നു.
ഇതോടെ ഒട്ടേറെ ആരാധകരുടെ സംശയമായിരുന്നു ഗോകുലം കേരള സൂപ്പർ കപ്പ് കളിക്കുമോ എന്നത്. എന്നാൽ ഇപ്പോളിത ഗോകുലം സൂപ്പർ കപ്പ് കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ഐ-ലീഗ് ക്ലബ്ബുകളായ ചർച്ചിൽ ബ്രദേഴ്സ്, ഇന്റർ കാശി, ഗോകുലം കേരള എന്നിവരാണ് സൂപ്പർ കളിക്കുക. അതും ഇവർ നേരിടേണ്ടി വരുക ഐഎസ്എലിലെ വമ്പൻ ക്ലബ്ബുകളെയായിരിക്കും.
ഐഎസ്എൽ പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്, എഫ്സി ഗോവ, ബംഗളുരു എഫ്സി എന്നി ക്ലബ്ബുകളായിരിക്കും ഇവർക്ക് എതിരായി വരുക.
ഏപ്രിൽ 9 ബുധനാഴ്ച നടക്കുന്ന നറുക്കെടുപ്പിലൂടെ, ഈ ടീമുകളുടെ എതിരാളികൾ ആരായിരിക്കുമെന്ന് തീരുമാനിക്കും. ഏപ്രിൽ 20 മുതലാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്.