FootballIndian Super LeagueSports

ഐഎസ്എല്ലിന് ശുഭവാർത്ത; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.

ഐഎസ്എല്ലിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾക്ക് കളമൊരുങ്ങുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) ഫുട്ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) തമ്മിൽ തിങ്കളാഴ്ച ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 28-ന് നടക്കുന്ന അടുത്ത ഹിയറിംഗിന് മുമ്പ് മ്യുച്വൽ റിലേഷൻഷിപ്പ് എഗ്രിമെന്റ് (MRA) സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താനാണ് സുപ്രീം കോടതി ഇരുപാർട്ടികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഫുട്ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും തിങ്കളാഴ്ച യോഗം നിശ്ചയിരിച്ചിരിക്കുന്നത്.

ഐഎസ്എൽ ക്ലബ്ബുകളുടെ സമ്മർദ്ദവും ആരാധക പ്രതിഷേധവും കണക്കിലെടുത്ത് എഐഎഫ്എഫ് വിട്ട് വീഴ്ചകൾക്ക് തയ്യാറാവും. കൂടാതെ അടുത്ത 10 വർഷത്തേക്ക് കൂടി ഐഎസ്എൽ നടത്താൻ പദ്ധതിയുണ്ടെന്ന് എഐഎഫ്എഫ് വ്യകത്മാക്കിയിരുന്നു. ഈ സാഹച്ചര്യത്തിൽ ഇരുവരും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ഇനി എഐഎഫ്എഫ് കടുംപിടുത്തം നടത്തില്ല. അതിനാൽ തിങ്കളാഴ്ചത്തെ യോഗത്തിൽ ശുഭകരമായ ഒരു നീക്ക് പോക്ക് ഉണ്ടാവും.

അതേ സമയം ഐഎസ്എല്ലിന്റെ ഘടനയെ സംബന്ധിച്ചാണ് AIFF-ഉം FSDL-ഉം തമ്മിലുള്ള പ്രധാന തർക്കം. ഐഎസ്എല്ലിനെ ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗായി പ്രഖ്യാപിച്ചതും ഐ-ലീഗിനെ രണ്ടാം ഡിവിഷൻ ലീഗായി മാറ്റിയതും മറ്റൊരു പ്രധാന പ്രശ്നമാണ്. എംആർഎയിൽ (MRA) വ്യക്തമായ മാറ്റങ്ങൾ വരുത്താതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ഇരുവിഭാഗവും നിലപാടെടുത്തിരുന്നു. ഈ സാഹചര്യം പരിഹരിക്കാനാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.

തിങ്കളാഴ്ച ബെംഗളൂരുവിൽ നടക്കുന്ന ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയിലേക്കുള്ള നിർണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിൽ എടുത്തേക്കാം. ലീഗുകളുടെ ഘടന, താരങ്ങളുടെ കൈമാറ്റം, യുവതാരങ്ങളുടെ വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുവിഭാഗവും ഒരുമിച്ചുനിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇന്ത്യൻ ഫുട്ബോളിന് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കൂ.