ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യസിനായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിയിരിക്കുകയാണ് മലപ്പുറം സ്വദേശി വിഗ്നേഷ് പുത്തൂർ. രണ്ടാം ഇന്നിങ്സിൽ പകരക്കാരനായി ഇറങ്ങിയാണ് താരം ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്.
സ്പിന്നറായ വിഗ്നേഷ് തന്റെ ആദ്യ ഓവറിൽ തന്നെ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്റെ വിലപ്പെട്ട വിക്കറ്റ് നേടി. തുടർന്ന് രണ്ടാം ഓവറിൽ ശിവം ദുബെയെയും, അവസാനം ദീപക് ഹൂഡയുടെയും വിക്കെറ്റ് സ്വന്തമാക്കി.
ചെന്നൈ പിച്ച് സ്പിനേഴ്സിന് അനുകൂലമായിരുന്നു. ആ സമയത്ത് സ്‌ക്വാഡിലുള്ള എക്സ്പീരിയൻസ്ഡ് സ്പിന്നറായ കരൺ ശർമ്മയെ ഇറക്കാതെയാണ് മുംബൈ വിഗ്നേഷിന് അവസരം നൽകിയത്.
വിഗ്നേഷ് ഇതുവരെ കേരള ക്രിക്കറ്റ് ടീമിന് പോലും കളിച്ചിട്ടില്ല. എന്നിട്ടും കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റൈപ്പ്ൾസിനു വേണ്ടിയുള്ള താരത്തിന്റെ പ്രകടനമാണ് താരത്തെ മുംബൈ ടീമിൽ ഇടം ലഭിക്കാൻ സഹായിച്ചത്. മെഗാ ലേലത്തിൽ കേവലം 30 ലക്ഷം രൂപക്കാണ് മുംബൈ ഈ 24 കാരനെ സ്വന്തമാക്കിയത്.