Indian Super LeagueKBFC

പ്ലെയിങ് ടൈം ലഭിക്കാതെ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം; മറ്റൊരു താരം കൂടി തകർച്ചയിലേക്ക്!!

ഒരു കാലത്ത് ഇന്ത്യൻ സൂപ്പർ ലീഗിൽ നിറഞ്ഞാടി പിന്നീട് അവസരം കിട്ടാതെ പുറത്തായ ഒട്ടേറെ സൂപ്പർ താരങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് പോവുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം ഹോർമിപ്പാം റുയിവ. 

ഈ സീസണിൽ ഇതുവരെ ഹോർമിപ്പാം റുയിവക്ക് ഒരു മിനിറ്റ് പോലും കളിക്കാൻ സാധിച്ചിട്ടില്ല. സൂപ്പർ കപ്പ് ഉൾപ്പെടെ കഴിഞ്ഞ ആറ് മത്സരത്തിലും പരിശീലകൻ ഡേവിഡ് കറ്റാല താരത്തെ പരിഗണിച്ചിട്ട്‌ പോലുമില്ലായെന്നതാണ് വാസ്തവം. 

ഒരു സമയത്ത് ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്, ബംഗളുരു എഫ്സി തുടങ്ങിയ ക്ലബ്ബുകൾ താരത്തെ വമ്പൻ തുകയ്ക്ക് സ്വന്തമാക്കാൻ വന്നിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തിൽ താരത്തിന് പ്ലെയിങ് ടൈം പോലും ലഭിക്കുന്നില്ല.

എന്തുകൊണ്ടാണ് കറ്റാല ഹോർമിപ്പാമിന് അവസരം നൽക്കാത്തത് എന്നതിൽ വ്യക്തതയില്ല. പ്രതിരോധ പുറമെ റൈറ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കേൾപ്പുള്ള താരമാണ് ഹോർമി. 

അതുകൊണ്ട് തന്നെ കറ്റാലയ്ക് സന്ദീപ് സിംഗിന് പകരം ഹോർമിക്ക് അവസരം കൊടുക്കാവുന്നതാണ്. എന്തിരുന്നാലും വരും മത്സരങ്ങളിൽ ഹോർമി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.