പ്രൊ റെസ്ലിങ് ലോകത്തെ ഏറ്റവും വലിയ ഇവന്റായ ഡബ്ല്യൂഡബ്ല്യൂഇ റസൽ മാനിയയുടെ 41 ആം പതിപ്പിന് നാളെ തുടക്കം. യുഎസ്സിലെ ലാസ് വെഗാസിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന റസൽ മാനിയയുടെ ആദ്യ ദിവസം നാളെ രാവിലെ ( ഞായർ) 4:30 ലാണ് ഇന്ത്യയിൽ കാണാനാവുക. അതേ സമയം ഇന്ത്യയിൽ റസൽ മാനിയ എങ്ങനെ കാണാനാകുമെന്ന് സംശയം ആരാധകർക്കുണ്ടാവും.
നേരത്തെ സോണി നെറ്റ്‌വർക്ക് ആയിരുന്നു ഇന്ത്യയിൽ ഡബ്ല്യൂഡബ്ല്യൂഇയുടെ മുഴുവൻ ഇവന്റുകളും സംപ്രേഷണം ചെയ്തിരുന്നത്. എന്നാൽ നെറ്റ്ഫ്ലിക്സ് ഡീൽ വന്നതോട് കൂടി സോണി സ്പോർട്സ് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡബ്ല്യൂഡബ്ല്യൂയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
നിലവിൽ നെറ്റ്ഫ്ലിക്സാണ് ലോകത്താകമാനം ഡബ്ല്യൂഡബ്ല്യൂഇ സംപ്രേക്ഷണം ചെയ്യുന്നത്. റസൽ മാനിയയും നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യക്കാർക്ക് കാണാം. അതേ സമയം watch wrestling എന്ന വെബ്‌സൈറ്റിലൂടെയും റസൽ മാനിയ സൗജന്യമായി ഫുൾ എച്ച്ഡിയിലൂടെ കാണാനാവും എന്ന് ചിലർ പറയുന്നുണ്ടെങ്കിലും watch wrestling ഡബ്ല്യൂഡബ്ല്യൂഇ ഔദ്യോഗിക സ്ട്രീമിങ് പാട്ണറല്ല.
149 രൂപയാണ് ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ചെറിയ സബ്‌സ്‌ക്രിപ്‌ഷൻ തുക. അതായത് 149 രൂപ മുടക്കിയാൽ നമ്മുക്ക് നെറ്റ്ഫ്ലിക്സിലൂടെ റസൽ മാനിയ കാണാനാവും.
അതേ സമയം, ജോൺ സീന- കോഡീ റോഡ്‌സ്, റോമൻ റൈൻസ്- സെത്ത് റോളിൻസ്- സിഎം പങ്ക് എന്നീ മത്സരങ്ങളാണ് ഇത്തവണ റസൽ മാനിയയുടെ മെയിൻ ഇവന്റുകൾ.
