എഫ്സി ഗോവയുടെ യുവ ഗോൾ കീപ്പർ ഹൃതിക് തിവാരി ബ്ലാസ്റ്റേഴ്സിലേക്ക്.. ഈ റൂമർ ആരാധകർക്കിടയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ എന്താണ് ഇതിന്റെ വാസ്തവം? പരിശോധിക്കാം…

24 കാരനായ ഈ യുവ ഗോൾകീപ്പറുടെ എഫ്സി ഗോവയുമായുള്ള കരാർ ഇക്കഴിഞ്ഞ മെയിലാണ് അവസാനിച്ചത്. ഈ കരാർ ഗോവ പുതുക്കിയിട്ടില്ല. നിലവിൽ ഗോവയുടെ സ്‌ക്വാഡിന്റെ ഭാഗവുമല്ല ഹൃതിക്.
നിലവിൽ ഫ്രീ ഏജന്റായ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ജൂലായിൽ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർകുലോ പറഞ്ഞത് ഹൃതിക് തിവാരിയ്ക്ക് ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയിട്ടില്ല എന്നാണ്.
എന്നാൽ ഇത് വരെയും താരം ഒരു ക്ലബിനോടപ്പം ചേർന്നിട്ടുമില്ല. നിലവിൽ താരങ്ങളുമായി ചർച്ച നടത്തിയതും എന്നാൽ കരാർ പൂർത്തീകരിക്കാത്തതുമായ ഏക ക്ലബ് കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ്.
തിവാരി ഇത് വരെ ഒരൊറ്റ ക്ലബ്ബിലും സൈൻ ചെയ്യാത്ത സാഹചര്യത്തിൽ താരം ബ്ലാസ്റ്റേഴ്‌സുമായി ചർച്ച നടത്തിയെന്നും കരാറിനായി കാത്തിരിക്കുകയാണെന്നും വേണം മനസിലാക്കാൻ.
അങ്ങനെയങ്കിൽ മർക്കസിന്റെ റിപ്പോർട്ട് തെറ്റി എന്നോ, അല്ലെങ്കിൽ മാർക്കസ് അപ്‌ഡേറ്റ് നൽകിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് താരത്തെ സമീപിച്ചിരുന്നു എന്ന് വേണം കരുതാൻ.
ഇന്ത്യയിലെ എലൈറ്റ് ഗോൾ കീപ്പർമാരിലൊരാളാണ് തിവാരി. അത്തരത്തിലുള്ള താരത്തെ എത്രയും പെട്ടെന്ന് മറ്റു ക്ലബ്ബുകൾ സ്വന്തമാക്കും. എന്നാൽ താരം ഇതുവരെയായും ഒരൊറ്റ ക്ലബ്ബിൽ സൈൻ ചെയ്തിട്ടില്ല എങ്കിൽ അതിനർത്ഥം താരം ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നാണ്.
കൂടാതെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്സി എന്നീ ടീമുകളാണ് താരത്തെ സ്വന്തമാക്കാൻ രംഗത്തുള്ളത് എന്ന റിപോർട്ടുകൾ കൂടി ഉണ്ടായിരുന്നു.
എന്നാൽ ഇരു ടീമുകളിലും മറ്റു മികച്ച ഗോൾ കീപ്പർ ചോയിസ് ഉള്ളതിനാൽ തിവാരിയ്ക്ക് ചിലപ്പോൾ ആദ്യ ഇലവനിലെത്താൻ മത്സരിക്കേണ്ടി വരും.
എന്നാൽ ബ്ലാസ്റ്റേഴ്സിൽ ഒരു എലൈറ്റ് ഗോൾ കീപ്പർ ഇല്ലാത്തതിനാൽ കാര്യങ്ങൾ താരത്തിന് എളുപ്പമാണ്. ഈ സൂചനകൾ പരിശോധിക്കുമ്പോൾ തിവാരി ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ട് എന്നത് വ്യക്തമാണ്.
എന്തായാലും താരത്തിന്റെ കാര്യത്തിലുള്ള വ്യക്തത വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. താരം ബ്ലാസ്റ്റേഴ്സിലെത്തുകയാണ് എങ്കിൽ അത് മികച്ച നീക്കമായിരിക്കും എന്നതിൽ സംശയമില്ല.
എഫ്സി ഗോവയ്ക്കായി 50 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുള്ള താരം തിവാരി.2021 ൽ എഫ്സി ഗോവയുടെ അണ്ടർ 21 ടീമിലൂടെയാണ് താരം പ്രൊഫഷണൽ ഫുട്ബാളിലെത്തുന്നത്
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ പണി തുടങ്ങി: 2 നിർണായക നീക്കങ്ങൾ
- ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകളിലേക്ക്: ശുഭവാർത്തകളുമായി ആശിഷ് നെഗിയും മാർക്കസും
- ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ഒരൊറ്റ അവസരം പോലും ലഭിച്ചില്ല: ഒടുവിൽ 42 ആം വയസ്സിൽ പുതിയ പരീക്ഷണത്തിനിറങ്ങി മുൻ ബ്ലാസ്റ്റേഴ്‌സ് താരം
English Summary: Reports linking goalkeeper Hrithik Tiwari to Kerala Blasters have gained momentum in the Indian football transfer market. The former FC Goa custodian remains a top target for clubs seeking an elite goalkeeper, with Blasters emerging as a prime destination ahead of the upcoming ISL season.
