Cricketicc Cricket World CupIndian Cricket Team

IND VS USA; സഞ്ജുവിന് വിളിയെത്തുമോ? സാധ്യത ഇലവൻ ഇപ്രകാരം…

ഐസിസി ടി20 ലോകകപ്പിൽ കിരീടം നിലനിർത്തുക എന്ന വലിയ ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് (ind vs usa).

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അമേരിക്കയാണ് (USA) ഇന്ത്യയുടെ എതിരാളികൾ. രാത്രി ഏഴ് മണിക്കാണ് മത്സരം.

കടലാസിൽ ഇന്ത്യയേക്കാൾ ദുർബലരാണെങ്കിലും പാകിസ്ഥാനെപ്പോലുള്ള വമ്പന്മാരെ അട്ടിമറിച്ച ചരിത്രമുള്ളതിനാൽ യുഎസ്എയെ അത്ര എളുപ്പം എഴുതിത്തള്ളാനാവില്ല.

എന്നാൽ മലയാളി ക്രിക്കറ്റ് ആരാധകർ ഈ മത്സരത്തെ ഉറ്റുനോക്കുന്നത് മറ്റൊരു കാരണത്തിൽ കൂടിയാണ്. മലയാളി താരം സഞ്ജു സാംസൺ ഇന്നത്തെ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്..

ind vs usa

സഞ്ജുവിന്റെ സാധ്യത

എന്നാൽ, മലയാളി ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശ നൽകുന്ന വാർത്തകളാണ് ടീം ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്(ind vs usa).

സഞ്ജു സാംസണ് പകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെത്താൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

ഇക്കഴിഞ്ഞ ന്യൂസിലൻഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ സഞ്ജുവിന് ലഭിച്ച സുവർണ്ണാവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല എന്നതാണ് താരത്തിന് തിരിച്ചടിയായത്.

പരമ്പരയിലുടനീളം വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതിൽ സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നടന്ന അവസാന മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായത് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിനെയാണ് സൂചിപ്പിക്കുന്നത്.

മറുഭാഗത്ത്, നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ തകർപ്പൻ ഫോമിലാണ്.

ന്യൂസിലൻഡിനെതിരെ സെഞ്ചുറിയും അർധസെഞ്ചുറിയുമായി താരം ബാറ്റിംഗിൽ വിസ്മയം തീർത്തിരുന്നു. കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ വെറും 20 പന്തിൽ നിന്ന് 53 റൺസ് നേടി ഇഷാൻ തന്റെ കരുത്ത് വീണ്ടും തെളിയിച്ചു.

സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഓപ്പണിങ് സ്ഥാനത്തേക്ക് അഭിഷേക് ശർമ്മയ്ക്കൊപ്പം ഇഷാൻ കിഷൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വരുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.

അതേ സമയം, ഇന്നത്തെ മത്സരത്തിൽ ടോസ് ലഭിക്കുന്ന ടീമിന് രാത്രിയിലെ മഞ്ഞു വീഴ്ച (Dew Factor) കണക്കിലെടുത്ത് ബൗളിംഗ് തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത.

ഇന്ത്യ സാധ്യത ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (WK), സൂര്യകുമാർ യാദവ് (C), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ALSO READ: സഞ്ജു പുറത്തേക്ക്; മുൻ നായകന്റെ നിരീക്ഷണം

content: ind vs usa