CricketIndian Cricket TeamIndian Premier LeagueSports

ഐപിഎല്ലിൽ മിന്നിയാൽ ഈ 4 താരങ്ങൾക്ക് T20 ടീമിലേക്ക് വിളിയുറപ്പ്; ആരൊക്കെ?

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം എഡിഷന് ഈ മാസം 28-ന് തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനെ പലപ്പോഴും ഇന്ത്യൻ ടീമിലേക്കുള്ള ‘എൻട്രൻസ് പരീക്ഷ’യായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത് (IPL 2026 Indian Team Selection).

ALSO READ: സഞ്ജുവും ഇഷാനും ഏകദിന ടീമിലേക്ക്; പകരം 3 സൂപ്പർ താരങ്ങൾ പുറത്തേക്ക്..

രണ്ടു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിൽ പത്ത് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ആധുനിക ക്രിക്കറ്റിലെ വമ്പൻ താരങ്ങളെല്ലാം അണിനിരക്കുന്ന ഈ ടൂർണമെന്റിൽ തിളങ്ങുന്നവർക്ക് വരാനിരിക്കുന്ന അന്താരാഷ്ട്ര ടി20 പരമ്പരകളിലേക്ക് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുമെന്നത് ഉറപ്പാണ്. ഇത്തരത്തിൽ ഈ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ദേശീയ ടീമിലേക്ക് വിളിയെത്തുമെന്ന് ഉറപ്പുള്ള 4 താരങ്ങളെ പരിചയപ്പെടാം..

ALSO READ: ഹർദിക് പാണ്ട്യയ്ക്കെതിരെ കേസ്; കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ..?

ശുഭ്മാൻ ഗിൽ

IPL 2026 Indian Team Selection

ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ ശുഭ്മൻ ഗില്ലിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ അതീവ നിർണ്ണായകമാണ്. ടി20 ഫോർമാറ്റിലെ മോശം സ്‌ട്രൈക്ക് റേറ്റിന്റെയും ഫോമില്ലായ്മയുടെയും പേരിൽ കഴിഞ്ഞ ടി20 ലോകകപ്പ് ടീമിൽ നിന്നും ഗില്ലിന് പുറത്തുപോകേണ്ടി വന്നിരുന്നു. ഗുജറാത്ത് ടൈറ്റൻസിനായി ഇത്തവണ ഗിൽ നടത്തുന്ന പ്രകടനം അദ്ദേഹത്തിന്റെ ടി20 കരിയറിനെത്തന്നെ നിശ്ചയിക്കും.

കഴിഞ്ഞ സീസണിൽ 650 റൺസുമായി മികച്ച ഫോമിലായിരുന്ന ഗിൽ, തനിക്ക് ടി20 ഫോർമാറ്റും വഴങ്ങുമെന്ന് തെളിയിക്കേണ്ടതുണ്ട്. ബാറ്റിംഗിനൊപ്പം ജിടിയെ കിരീടത്തിലേക്ക് നയിക്കാൻ കഴിഞ്ഞാൽ സൂര്യകുമാർ യാദവിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കുള്ള ഏറ്റവും ശക്തനായ അവകാശിയായി മാറാനും ഗില്ലിന് സാധിക്കും.

ശ്രേയസ് അയ്യർ

IPL 2026 Indian Team Selection

നിലവിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന സൂര്യകുമാറിന് പകരക്കാരനായി ടി20 ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ താരം ശ്രേയസാണെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ സീസണിൽ 604 റൺസുമായി ടീമിനെ റണ്ണറപ്പുകളാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.

ഈ സീസണിലും ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും തിളങ്ങാൻ കഴിഞ്ഞാൽ ശ്രേയസിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിലുകൾ വീണ്ടും തുറക്കപ്പെടും.

നിതീഷ് കുമാർ റെഡ്ഡി

IPL 2026 Indian Team Selection

യുവ ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയാണ് ശ്രദ്ധാകേന്ദ്രമാകുന്ന മറ്റൊരു താരം. ഹാർദിക് പാണ്ഡ്യയുടെ ബാക്കപ്പായി ടീം മാനേജ്‌മെന്റ് കാണുന്ന നിതീഷിന് സൺറൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാട്ടിയാൽ മാത്രമേ ഇന്ത്യൻ ടി20 ടീമിലേക്ക് ശക്തമായൊരു തിരിച്ചുവരവ് അദ്ദേഹത്തിന് സാധ്യമാകൂ.

രവി ബിഷ്‌ണോയി

IPL 2026 Indian Team Selection

ബൗളിംഗ് നിരയിൽ യുവ സ്പിന്നർ രവി ബിഷ്‌ണോയിയുടെ പ്രകടനവും നിർണ്ണായകമാകും. കഴിഞ്ഞ ലോകകപ്പിൽ വരുൺ ചക്രവർത്തിയുടെ പ്രകടനം ആരാധകരെയും ടീമിനെയും ഒരുപോലെ നിരാശരാക്കിയിരുന്നു.

ഇത്തവണ രാജസ്ഥാൻ റോയൽസിനായി അരങ്ങേറാനൊരുങ്ങുന്ന ബിഷ്‌ണോയ് വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയാൽ അദ്ദേഹത്തിന് വീണ്ടും നീലക്കുപ്പായം അണിയാൻ അവസരം ലഭിക്കും.

ചുരുക്കത്തിൽ, ഈ ഐപിഎൽ സീസൺ വെറുമൊരു ടൂർണമെന്റ് മാത്രമല്ല, മറിച്ച് പല പ്രമുഖ താരങ്ങളുടെയും കരിയർ നിർണ്ണയിക്കുന്ന വേദിയാണ്.

മികച്ച പ്രകടനം നടത്തുന്നവർക്ക് ടീമിലേക്ക് മടങ്ങിയെത്താനും ഫ്ലോപ്പാകുന്നവർക്ക് മടക്കയാത്ര കൂടുതൽ ദുഷ്കരമാകാനും ഈ സീസൺ കാരണമാകും.

ALSO READ: സഞ്ജുവിന് ഇനി വൈകാരിക മത്സരം; പോരാട്ടം മാർച്ച് 30 ന്

content: IPL 2026 Indian Team Selection