സഞ്ജു സാംസന്റെ വരവോടെ കെസിഎൽ രണ്ടാം പതിപ്പ് ആദ്യ സീസണിനെക്കാൾ കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ടാം സീസൺ പുരോഗമിക്കവേ ചില താരങ്ങളുടെ പ്രകടനങ്ങൾ മികച്ചതാണ്. ഐപിഎൽ ക്ലബ്ബുകൾ അടക്കം റിക്രൂട്ട്മെന്റ്റ് നടത്തുന്ന കെസിഎല്ലിൽ ഈ സീസണിൽ നിന്നും ഐപിഎൽ ഫ്രാഞ്ചസികളുടെ ശ്രദ്ധ നേടാൻ സാധ്യതയുള്ള 4 താരങ്ങളെ പരിചയപ്പെടാം..
കൃഷ്ണപ്രസാദ്
അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ക്യാപ്റ്റനായ കൃഷ്ണപ്രസാദ് സീസണിൽ മികച്ച ഫോമിലാണ്. 10 കളികളിൽ നിന്നായി 59.88 എന്ന ശരാശരിയിൽ 479 റണ്‍സ് നേടിയ താരത്തെ ഐപിഎൽ ടീമുകൾ റിക്രൂട്ട്മെന്റ് ചെയ്യാൻ സാദ്ധ്യതകൾ ഏറെയാണ്.
അഹമ്മദ് ഇമ്രാൻ
തൃശൂര്‍ ടൈറ്റന്‍സിന്റെ ഇടംകൈയന്‍ ഓപ്പണിങ് ബാറ്ററായ ഇമ്രാന് കേവലം 19 വയസ്സ് മാത്രമേ പ്രായമുള്ളൂ. അതിനാൽ ചെറുപ്രായത്തിൽ തന്നെ താരങ്ങളെ റിക്രൂട്ട് ചെയ്ത് വളർത്തിയെടുക്കുന്ന ഐപിഎൽ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയാവാൻ ഇമ്രാന് സാധ്യതയുണ്ട്.
സല്‍മാന്‍ നിസാർ
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാർ കഴിഞ്ഞ സീസണിൽ സിഎസ്കെയുടെ ട്രയൽസിൽ പങ്കെടുത്ത താരമാണ്. ഈ സീസണിലെ ഒരു കളിയില്‍ അവാസാനമായി നേരിച്ച 13 ബോളില്‍ 11ഉം സിക്‌സറിലേക്കു പറത്തി നിസാർ ശ്രദ്ധ നേടിയിരുന്നു. ലെഫ്റ്റ് ഹാൻഡർ പവർഹിറ്റെഴ്സിനെ ലക്ഷ്യമിടുന്ന സിഎസ്കെ താരത്തെ അടുത്ത മിനി ലേലത്തിൽ സ്വന്തമാക്കാൻ സാധ്യതകൾ ഏറെയാണ്.
അഖില്‍ സ്‌കറിയ
അവിശ്വസനീയ പ്രകടനം നടത്തുന്ന ഈ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഒമ്പതു മാച്ചില്‍ നിന്നും കെയ്തത് 25 വിക്കറ്റുകളാണ്. 8.5 ഇക്കോണമി റേറ്റിലാണിത്. ഫാസ്റ്റ് ബൗളർമാർക്ക് ഏറെ പ്രാധാന്യം നൽകുന്ന മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല. നിലവിൽ മുംബൈയുടെ സ്‌കൗട്ടിങ് ഡിപ്പാർട്ടമെന്റ് കൊച്ചിയിലുണ്ട്. കഴിഞ്ഞ സീസണിൽ കെസിഎല്ലിൽ നിന്നും മുംബൈയുടെ സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് കണ്ടെത്തിയ താരമാണ് വിഘ്‌നേശ് പുത്തൂർ.
