കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയെ നേരിടുകയാണ്. എന്നാൽ മത്സരത്തിന് മുന്നേ സ്റ്റേഡിയത്തിലെ പിച്ചിനെ പറ്റി ബ്ലാസ്റ്റേഴ്‌സ് ആശങ്കപെട്ടിരുന്നു.ഈ മത്സരം നടക്കാൻ വരെ സാധ്യതയില്ലെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതിയ അപ്ഡേറ്റ് സന്തോഷം നൽകുന്നതാണ്.
ബ്ലാസ്റ്റേഴ്‌സ് ഒഡിഷ മത്സരം നിശ്ചയിച്ചത് പോലെ തന്നെ നടക്കും. പിച്ചിലെ കേടുപാടുകൾ നികത്താൻ ബ്ലാസ്റ്റേഴ്‌സ് അഹോരാത്രം പണി എടുത്തിരുന്നു. ഇതിന്റെ ഫലമെന്നാവണം ഈ മത്സരം നടക്കും. രാത്രി 7.30 ക്കാണ് ഈ മത്സരം.
നൃത്ത പരുപാടി നടത്തിയതിന് ശേഷമാണ് ഈ പിച്ച് ഇത്രേം മോശമായതെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പട ശക്തമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് 5.30 ക്കാണ് റാലിയോടയാകും ഇന്നത്തെ മഞ്ഞപ്പടയുടെ പ്രതിഷേധ പരിപാടികൾ